kushbu

മിക്കവാറും എല്ലാ സ്ത്രീകളുടെയും ആഗ്രഹമാണ് സിനിമാ നടിയെ പോലെ ആവുകയെന്നത്. കാരണം, അവർ അത്രയ്ക്ക് സുന്ദരികളാണ് എന്നാതാണ്. നല്ല നിറം, ചർമ്മം, ശരീര ഭംഗി തുടങ്ങിയവയിലെല്ലാം തന്നെ നടിമാർ പൊതുവേ വളരെ ശ്രദ്ധാലുക്കളാണ്.

ഒരു കാലത്ത് ശക്തമായ വേഷങ്ങളിലൂടെ നിറഞ്ഞ് നിന്നിരുന്ന താര സുന്ദരി ഖുശ്ബു ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ സജ്ജീവമാണ്. തന്റെ സൗന്ദര്യത്തിന്റെ രഹസ്യത്തെ കുറിച്ച് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ് താരം. തന്റെ അമ്മ തനിക്ക് കൈമാറി തന്ന ഒരു ഹോം മെയ്ഡ് ഫേയ്സ് പാക്കിനെ പറ്റിയാണ് താരത്തിന്റെ വെളിപ്പെടുത്തൽ. സോപ്പിന് പകരം താനും തന്റെ മക്കളും ഈ പാക്കാണ് ഉപയോഗിക്കുന്നതെന്നും പറഞ്ഞു. ഈ നാച്വറൽ പാക്ക് നമുക്കും പരീക്ഷിക്കാവുന്നതാണ്.

ഈ പാക്ക് തയ്യാറാക്കാനായി ഉപയോഗിക്കുന്നത് തൈര്, മഞ്ഞൾ, കടലമാവ്, തേൻ, കുങ്കുമപ്പൂവ് ചേർത്ത പാൽ എന്നിവയാണ്. ഇവയെല്ലാം സൗന്ദര്യ സംരക്ഷണത്തിന് ഏറെ നല്ലതാണ്.