bhavana-
BHAVAN


കേരളത്തിലെത്തിയ യുവനടി ഭാവന ക്വാറന്റൈനിൽ പ്രവേശിച്ചു. വിവാഹ ശേഷം ബംഗളൂരിൽ സ്ഥിരതാമസമാക്കിയ ഭാവന കഴിഞ്ഞ ദിവസമാണ് കേരളത്തിൽ എത്തിയത്. പാസ് എടുത്ത് മുത്തങ്ങ അതിർത്തി വഴിയാണ് താരം എത്തിയത്. ഭർത്താവ് നവീനൊപ്പം അതിർത്തി വരെ എത്തിയ ഭാവന ചെക്ക് പോസ്റ്റിലെ പരിശോധനകൾക്ക് ശേഷം സഹോദരനൊപ്പമാണ് തൃശൂരിലേക്ക് യാത്ര തിരിച്ചത്.

ഭാവനയുടെ സ്രവ സാംപ്ൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. അപ്രതീക്ഷിതമായി ഭാവനയെ കണ്ട പലരും സാമൂഹികം അകലം പാലിച്ചുകൊണ്ട് തന്നെ സെൽഫിയെടുക്കുകയും വിശേഷങ്ങൾ തിരക്കുകയും ചെയ്തു. തമിഴിൽ സൂപ്പർഹിറ്റായ 96ന്റെ കന്നഡ റീമേക്ക് 99ലാണ് താരം അവസാനമായി വേഷമിട്ടത്.