രാജ്യം കൊവിഡ് പ്രതിസന്ധിയിൽ നിൽക്കുമ്പോൾ ലോക്ക് ഡൗണിൽ ജനങ്ങൾ നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരമായാണ് കേന്ദ്രം ആത്മനിർഭർ പാക്കേജ് കൊണ്ട് വന്നത്. ജി.ഡി പി യുടെ പത്ത് ശതമാനമാണ് കൊവിഡ് പാക്കേജിനായി കേന്ദ്രം വിലയിരുത്തിയത്. ഇരുപത് ലക്ഷം കോടി രൂപ. ആത്മനിർഭർ പാക്കേജ് കേരളത്തിന് എങ്ങനെ ഗുണകരമാകും ? സാധാരണ ജനങ്ങൾക്ക് ഇതെങ്ങനെ ഉപകാരപ്പെടും? സംസ്ഥാന ഭക്ഷ്യ പൊതുജന ആരോഗ്യ മേഖലയെ പാക്കേജ് പ്രഖ്യാപിച്ചപ്പോൾ കേന്ദ്രം മറന്നു എന്ന വാദം ശരിയാണോ ? നിരവധി ചോദ്യങ്ങളാണ് കൊവിഡ് കാലത്ത് മലയാളി കേട്ടത്. ഇതിന് എല്ലാം ഉത്തരം തേടുകയാണ് നേർക്കണ്ണ്. അറിയാം ഇരുപത് ലക്ഷം കോടിയിൽ നിന്നും നമുക്ക് എന്ത് കിട്ടുമെന്ന് ?