ഓ മൈ ഗോഡിന്റെ തികച്ചും പുതുമ നിറഞ്ഞ എപ്പിസോഡാണ് ഈ വാരം സംപ്രേഷണം ചെയ്തത്.പ്രശസ്ത സീരിയൽ താരം അർച്ചനയെ പറ്റിച്ച എപ്പിസോഡായിരുന്നു അത്. അളിയൻസ് എന്ന സീരിയലിൽ വരുത്തുന്ന മാറ്റങ്ങളുടെ പേരിൽ ചില ആർട്ടിസ്റ്റുകളെ തേടുന്നു എന്ന വിവരമാണ് നടി അർച്ചനയെ ഓ മൈ ഗോഡിന്റെ പ്രാങ്ക് പുരയിൽ എത്തിച്ചത്.
ഡയറക്ടറുമായി സംസാരിച്ചു നിൽക്കുന്നതിനിടയിൽ ഒരു പട്ടി സ്റ്റുഡിയോയ്ക്ക് ഉള്ളിൽ കയറി എന്ന രീതിയിലാണ് പ്രാങ്ക് അരങ്ങേറിയത്.വെറും ഓഡിയോ മാത്രമാണ് പട്ടി കുരച്ചിലിൽ ഉണ്ടായിരുന്നത്. ഒടുവിൽ ഏണിയിൽ കയറി രക്ഷപ്പെട്ടു പ്രിയതാരം അർച്ചന.