കൊച്ചി: ലോക്ക്ഡൗണിൽ പ്രതിസന്ധിയിലായ സൂക്ഷ്‌മ-ചെറുകിട-ഇടത്തരം സംരംഭകർക്ക് അതിവേഗ വായ്‌പാ സൗകര്യവുമായി കനറാ ബാങ്ക്. 24 മാസത്തെ കാലാവധിയുള്ള വായ്‌പയ്ക്ക് ആറുമാസ മോറട്ടോറിയവും ലഭിക്കും. ശമ്പള വിതരണം, വൈദ്യുതി ബിൽ, വാടക, കുടിശിക തുടങ്ങിയ ആവശ്യങ്ങൾ നിറവേറ്രാൻ ഈ വായ്‌പ പ്രയോജനപ്പെടുത്താം.
ഇതിനകം കൃഷി, സ്വാശ്രയ സംഘങ്ങൾ, റീട്ടെയിൽ സംരംഭകർ തുടങ്ങിയവർക്ക് 4,300 കോടി രൂപയുടെ വായ്‌പ കനറാ ബാങ്ക് വിതരണം ചെയ്‌തു. വായ്‌പയ്ക്ക് അർഹരായ ഉപഭോക്താക്കളെ ഫോൺ, എസ്.എം.എസ്., ഇ-മെയിൽ മുഖേന ബാങ്ക് അറിയിക്കുന്നുണ്ട്. കഴിഞ്ഞ മാർച്ചമുതൽ ഇതുവരെ കോർപ്പറേറ്റുകൾക്കും എം.എസ്.എം.ഇകൾക്കുമായി 60,000 കോടി രൂപയുടെ വായ്‌പയാണ് കനറാ ബാങ്ക് വിതരണം ചെയ്‌തത്. ഇതിനുപുറമേ, എം.എസ്.എം.ഇകൾക്ക് സാമ്പത്തിക പാക്കേജിൽ കേന്ദ്രം പ്രഖ്യാപിച്ച പ്രത്യേക വായ്‌പകൾ ഒക്‌ടോബർ 31വരെ ലഭ്യമാണ്.