സർവീസ് സെന്ററുകളും പ്രവർത്തനം പുനരാരംഭിച്ചു
കൊച്ചി: ഹ്യുണ്ടായിയുടെ 806 ഡീലർഷിപ്പുകളും 863 സർവീസ് സെന്ററുകളും പ്രവർത്തനം പുനരാരംഭിച്ചു. സർക്കാർ മുന്നോട്ടുവച്ച സുരക്ഷാമാനദണ്ഡങ്ങൾ പൂർണമായും ഉറപ്പാക്കിയാണ്, ഇവ വീണ്ടും ഉപഭോക്താക്കൾക്കായി തുറന്നത്. മേയ് എട്ടുമുതൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ രാജ്യത്തെ പ്ളാന്റുകളിൽ ഹ്യുണ്ടായ് ഉത്പാദനവും ആരംഭിച്ചിരുന്നു.
കഴിഞ്ഞ 22 ദിവസങ്ങൾക്കിടെ 9,000 ബുക്കിംഗുകളാണ് ഹ്യുണ്ടായിക്ക് ലഭിച്ചത്. 5,600 പുതിയ കാറുകൾ ഇക്കാലയളവിൽ ഡെലിവറി ചെയ്തു. 530 നഗരങ്ങളിലായി ഈമാസം ഇതുവരെ ഒരുലക്ഷത്തിലേറെ കാറുകൾ സർവീസ് ചെയ്തു. ഷോറൂമുകളും സർവീസ് സെന്ററുകളും പ്രവർത്തനം പുനരാരംഭിച്ചത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് പുത്തനുണർവ് ആകുമെന്ന് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് ഡയറക്ടർ (സെയിൽസ്, മാർക്കറ്രിംഗ് ആൻഡ് സർവീസ്) തരുൺ ഗാർഗ് പറഞ്ഞു.