30 കഴിഞ്ഞ സ്ത്രീകൾ ഭക്ഷണക്കാര്യത്തിൽ ശ്രദ്ധ പുലർത്തിയാൽ ആരോഗ്യവും രോഗപ്രതിരോധവും ഉറപ്പാക്കാം. പോഷക സമ്പന്നമായ ഇനങ്ങൾ ഭക്ഷണത്തിലുൾപ്പെടുത്തുന്നതിനൊപ്പം ആരോഗ്യത്തിന് ദോഷമുണ്ടാക്കുന്നവ ഒഴിവാക്കുകയും വേണം. പതിവായ അച്ചാർ ഉപയോഗം രക്തസമ്മർദ്ദമുണ്ടാക്കും. ഇതിലുള്ള ഉപ്പും എണ്ണയുമാണ് പ്രശ്നമുണ്ടാക്കുന്നത്. പായ്ക്കറ്റ് അച്ചാറിലെ പ്രിസർവേറ്റീവുകൾ മാരകരോഗങ്ങളുമുണ്ടാക്കും. 30 കഴിഞ്ഞാൽ എണ്ണപ്പലഹാരങ്ങളും ബേക്കറിയും പരമാവധി ഒഴിവാക്കുക.
പകരം ഡ്രൈ ഫ്രൂട്ട്‌സോ പേരയ്ക്ക, ആപ്പിൾ, സബർജില്ലി, മാതളം, കിവി, ഇവയിലേതെങ്കിലും പഴങ്ങളോ കഴിക്കുക. ദിവസം രണ്ട് ചായയിൽ കൂടുതൽ കുടിക്കരുത്. മധുരം ചേർക്കാത്ത ജ്യൂസുകൾ കഴിക്കാം. ദിവസവും മുളപ്പിച്ച പയർവർഗങ്ങൾ ചേർത്ത സാലഡ് , ഒരു മുട്ടയുടെ വെള്ള എന്നിവ കഴിക്കുക.
പയർ വർഗങ്ങൾ, നട്സ് , നെല്ലിക്ക , പഴങ്ങൾ, ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യം, ആഴ്ചയിലൊരിക്കൽ നാടൻ കോഴിയിറച്ചി എന്നിവ ഉൾപ്പെട്ട ഡയറ്റ് ആരോഗ്യം ഉറപ്പാക്കും.
ഒരു കാരണവശാലും പ്രഭാത ഭക്ഷണം ഒഴിവാക്കരുത്. പോഷക ഘടകങ്ങളുടെ കൃത്യ അനുപാതമുള്ള സ്മൂത്തികൾ ആരോഗ്യവും സൗന്ദര്യവും ഉന്മേഷവും നൽകും.