stanley-ho
STANLEY HO

ഹോങ്കോംഗ്: ചൂതാട്ടത്തിന്റെ രാജാവെന്ന വിളിപ്പേരുള്ള ചൈനയിലെ സ്റ്റാൻലി ഹൊ (98) അന്തരിച്ചു. അമേരിക്കയിലെ ലാസ് വെഗാസിനെ മറികടക്കുന്ന തരത്തിൽ ലോകത്തെ മികച്ച ചൂതാട്ടകേന്ദ്രമായി ചൈനയിലെ മക്കാവു മാറിയതിന് പിന്നിൽ സ്റ്റാൻലിയാണ്.

1921-ൽ ഹോങ്കോംഗിലെ സമ്പന്ന കുടുംബത്തിലാണ് ഇദ്ദേഹം ജനിച്ചത്. രണ്ടാം ലോകമഹായുദ്ധ കാലത്ത് ഈ പ്രദേശം ബ്രിട്ടണിൽനിന്ന് ജപ്പാൻ പിടിച്ചെടുത്തതോടെ തന്റെ 21-ാം വയസിൽ ഇദ്ദേഹം മക്കാവുവിലേക്ക് പലായനം ചെയ്തു. ആ സമയത്ത് മത്സ്യബന്ധനവും വെടിമരുന്ന് നിർമാണവുമായിരുന്നു ഈ പ്രദേശത്തെ വ്യവസായങ്ങൾ. ഇവിടെ മണ്ണെണ്ണ വ്യാപാരി എന്ന നിലയിൽ ജീവിതം ആരംഭിച്ച സ്റ്റാൻലി ചൂതാട്ടത്തിനുള്ള കുത്തകാവകാശം 1961-ൽ നേടിയതോടെയാണ് മക്കാവുവിന്റെ രൂപം തന്നെ മാറിയത്. ചൂതാട്ടത്തോട് അഭിനിവേശമുള്ള ജനതയുള്ള ഒരു രാജ്യത്ത് സ്റ്റാൻലിയുടെ കച്ചവടം അഭിവൃദ്ധി പ്രാപിച്ചു.