27-ob-p-k-kumaran
പി.കെ.കുമാരൻ

പന്തളം: പന്തളം മുൻ എം.എൽ.എ മുടിയൂർക്കോണം കൊച്ചുകിഴക്കേതിൽ പി.കെ.കുമാരൻ (77) നിര്യാതനായി. തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ, പന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, പത്തനംതിട്ട ജില്ലാ കൗൺസിൽ വൈസ് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

പട്ടികജാതി ക്ഷേമസമിതി സംസ്ഥാന വൈസ് പ്രസിഡന്റും സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു. മിച്ചഭൂമി സമരത്തിൽ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.

ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: പരേതയായ കമലമ്മ. മക്കൾ : പി.കെ. ഷൈൻ നാഥ് (ദേവസ്വം ബോർഡ് കോളേജ്, തിരുവൻവണ്ടൂർ), ഷൈനാ പി. കുമാരൻ (ധനലക്ഷ്മി ബാങ്ക്, തലശേരി) മരുമകൾ : ചാന്ദിനി ജി. കൃഷ്ണ (മൗണ്ട് സിയോൺ ലോ കോളേജ്, കടമ്മനിട്ട).