കൊട്ടാരക്കര: വ്യാജവാറ്റും വിൽപ്പനയും പൊലീസിന് ഒറ്റിക്കൊടുത്തുവെന്ന് ആരോപിച്ച് വീടുകയറി ആക്രമണം, വീട്ടമ്മയെ ക്രൂരമായി മർദ്ദിച്ചിക്കുകയും കുടിവെള്ളത്തിൽ വിഷംകലർത്തുകയും ചെയ്തു, പ്രതി പിടിയിൽ. വാളകം അമ്പലക്കര മാമ്പഴമേലേതിൽ വീട്ടിൽ മുരുകനെയാണ്(40) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. അമ്പലക്കര ഷഹനാസ് മൻസിലിൽ നസീമയെ(39) ആണ് ആക്രമിച്ചത്. വീട്ടുപകരണങ്ങൾ തല്ലിത്തകർത്തിട്ടുമുണ്ട്.
നസീമയുടെ പരാതിയിൽ കൊട്ടാരക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് മുരുകനെ അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര സി.ഐ പ്രശാന്തിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ രാജീവ്, ജയകുമാർ, എ.എസ്.ഐ സന്തോഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.