child-abuse

വയനാട്: മൂന്നര വയസുള്ള പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ അന്യ സംസ്ഥാന തൊഴിലാളി പൊലീസ് പിടിയിൽ. വയനാട്ടിൽ മാനന്തവാടി പൊലീസ്‌ സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ഝാർഖണ്ഡിലെ ഷാഹ് ബാംഗീ കുശ്മ സ്വദേശിയായ ഇബ്രാഹിം അൻസാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.

മാനന്തവാടിയിൽ വാടകയ്ക്ക് താമസിക്കുന്ന ബംഗാൾ സ്വദേശികളായ ദമ്പതികളുടെ മൂന്നര വയസുകാരിയായ മകളെയാണ് അൻസാരി പീഡനത്തിനിരയാക്കിയത്. മാനന്തവാടി സി.ഐ.എം.എം. അബ്ദുൽ കരീമും സംഘവും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

മൂന്നാഴ്ചയായി 26 വയസുകാരനായ അൻസാരി കുഞ്ഞിനെ തുടർച്ചയായി പീഡിപ്പിച്ച് വരികയായിരുന്നു. ഒടുവിൽ കുട്ടിയുടെ രക്ഷിതാവ് ഇക്കാര്യം കണ്ടെത്തിയതിനെ തുടർന്ന് പൊലീസിൽ പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തുവന്നത്. അറസ്റ്റ് ചെയ്ത പ്രതിയെ പൊലീസ് ഇന്ന് കോടതിയിൽ ഹാജരാക്കും.