ന്യൂഡൽഹി : പാകിസ്ഥാൻ മുൻ ക്യാപ്ടൻ ഷാഹിദ് അഫ്രീദി അടുത്തിടെ നടത്തിയ ഇന്ത്യാവിരുദ്ധ പരാമർശങ്ങൾക്കെതിരെ മുൻ പാക് താരം ഡാനിഷ് കനേരിയ രംഗത്ത്. അഫ്രീദിയുടെ വാക്കുകൾ പാകിസ്ഥാൻ ക്രിക്കറ്റിന്റെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തിയതായി കനേരിയ പറഞ്ഞു. പാക് അധിനിവേശ കാശ്മീരിലെത്തിയപ്പോഴാണ് അഫ്രീദി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിഷം വമിക്കുന്ന വാക്കുകൾ പ്രയോഗിച്ചത്. ഇതിനെതിരെ ഇന്ത്യൻ ക്രിക്കറ്റർമാരായ ഗൗതം ഗംഭീർ, ഹർഭജൻസിംഗ്, സുരേഷ് റെയ്ന, യുവ്രാജ്സിംഗ് തുടങ്ങിയവർ ശക്തമായി പ്രതികരിച്ചിരുന്നു.