ചെന്നൈ: തമിഴ്‌നാട്ടിൽ കൊവിഡ് 19 ബാധിച്ച് ഇന്നലെ ഒമ്പതു പേർകൂടി മരിച്ചു. സംസ്ഥാനത്ത് ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന മരണസംഖ്യയാണിത്. ഇതോടെ ആകെ മരണം 127 ആയി. 24 മണിക്കൂറിനിടെ 646 പേർക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
തലസ്ഥാനമായ ചെന്നൈയിലാണ് ഏറ്റവും കൂടുതൽ പേർക്ക് (509) ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. സംസ്ഥാനത്ത് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം ഇതോടെ 17,728 ആയി. ഇവരിൽ 11640 പേരും ചെന്നൈയിൽ ഉള്ളവരാണ്. 8256 ആണ് നിലവിലെ ആക്ടീവ് കേസുകൾ.
പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ 54 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും എത്തിയവരാണ്. 611 പേർ ഇന്നലെ രോഗമുക്തരായി ആശുപത്രിവിട്ടു.