തിരുവനന്തപുരം:കൊവിഡ് വ്യാപനത്തെ കർശനമായി നിയന്ത്രിച്ച കേരളത്തിൽ ഇന്നലെ 67പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇത് ഒരു ദിവസത്തെ റെക്കാ‌ഡാണ്.

ഇവരിൽ 60 പേരും പുറത്തു നിന്ന് വന്നവരാണ്. 27 പേർ വിദേശത്ത് നിന്നും 33 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും. ഏഴ് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതോടെ സംസ്ഥാനത്തെ മൊത്തം രോഗികൾ ആയിരത്തിലേക്ക് അടുക്കുന്നു.

ഇന്നലെ പാലക്കാട്ടാണ് ഏറ്റവും കൂടുതൽ പുതിയ രോഗികളെ കണ്ടത് - 29 പേർ.

സംസ്ഥാനത്ത് ഒരാഴ്ച്ചയ്‌ക്കിടെ 333 പേരാണ് രോഗികളായത്.ആകെ രോഗികൾ 963 ആയി. 415 പേർ ചികിത്സയിലാണ്. 542പേർ രോഗമുക്തി നേടി. ആറു പേർ മരിച്ചു.

കേരളത്തിൽ ഒരാഴ്‌ച

തീയതി ............രോഗികൾ

19 .........................12

20......................... 24

21..........................24

22..........................42

23..........................62

24..........................53

25..........................49

26..........................67

@ഇന്നലെ രോഗം സ്ഥിരീകരിച്ചത്

കണ്ണൂർ - എട്ട്, കോട്ടയം - ആറ്, എറണാകുളം, മലപ്പുറം അഞ്ചുവീതം, കൊല്ലം, തൃശൂർ നാലു പേർ വീതം, ആലപ്പുഴ, കാസർകോട് മൂന്ന് വീതവുമാണ് രോഗം ബാധിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കണ്ണൂരിലുള്ള 4 പേർക്കും പാലക്കാട് രണ്ടു പേർക്കും കോട്ടയത്ത് ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 10 പേർ ഇന്നലെ രോഗമുക്തരായി. (എറണാകുളം , മലപ്പുറം, കാസർകോട് രണ്ട് വീതം, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, ഒരാൾ വീതം)

ഒൻപത് ഹോട്ട് സ്പോട്ടുകൾ കൂടി


കണ്ണൂർ - ചെറുപുഴ, ചെറുകുന്ന്, കാസർകോട് - വോർക്കാടി, മീഞ്ച, മംഗൽപാടി, കോട്ടയം - പായിപ്പാട്, പാലക്കാട് - ചെർപ്പുളശ്ശേരി, മണ്ണാർക്കാട് മുൻസിപ്പാലിറ്റി, ഇടുക്കി - ഉടുമ്പൻചോല എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ. ആകെ 68 ഹോട്ട് സ്പോട്ടുകളാണുള്ളത്.