china

ശ്രീനഗർ: ലഡാക്ക് അതിർത്തിലായി ചൈന വ്യോമത്താവളം വികസിപ്പിക്കുന്നതിന് സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്ത്. ലഡാക്ക് അതിർത്തിർത്തിയിലുള്ള പാൻഗോംഗ് തടാകത്തിന് 200 കിലോമീറ്റർ അപ്പുറത്തുള്ള ചൈനീസ് എയർ ബേസിലാണ് വൻ തോതിലുള്ള നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്തുവന്നത്. ചൈനയുടെയും ഇന്ത്യയുടേയും സേനകൾ തമ്മിൽ മെയ് ആറിനും അഞ്ചിനും ലഡാക്ക് അതിർത്തിയിൽ വച്ച് സംഘർഷങ്ങൾ ഉടലെടുത്തിരുന്നു.

ഷാഡോബ്രേക്ക് ഇന്റർനാഷണലിന്റെ കീഴിലുള്ള 'ഡെട്രെസ്‌ഫ' എന്ന ഓപ്പൺ സോഴ്സ് ഇന്റലിജൻസ് എക്സ്പെർട്ട് ആണ് ഈ സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ചിത്രങ്ങളിൽ നിന്നും വൻ തോതിലുള്ള നിർമാണ പ്രവർത്തനങ്ങൾ ചൈന ഇവിടെ നടത്തുന്നതായാണ് വ്യക്തമാകുന്നത്. ആദ്യ ചിത്രം 2020 ഏപ്രിൽ ആറിന് എടുത്തതാണെങ്കിൽ രണ്ടാമത്തേത് മെയ് 21ലേതാണ്.

ടിബറ്റിലെ ഗാരി ഗുൻസ വിമാനത്താവളമാണ് ചിത്രങ്ങളിൽ കാണുന്നത്. ആദ്യത്തെ ചിത്രവുമായി താരതമ്യം ചെയുമ്പോൾ രണ്ടാമത്തെ ചിത്രത്തിന് കാര്യമായ വ്യത്യാസങ്ങളുണ്ട്. രണ്ടാമത്തെ ചിത്രത്തിൽ ഹെലികോപ്ടറുകൾക്കും കോംബാറ്റ് വിമാനങ്ങൾക്കുമായുള്ള പാതകളും സെക്കന്ററി ടാർമാക്കും ചൈന നിർമിച്ചിരിക്കുന്നതായാണ് കാണുന്നത്.

ngari-gunsa

ഇതുമായി ബന്ധപ്പെട്ട് മൂന്നാമതൊരു ചിത്രം കൂടി പുറത്തുവന്നിട്ടുണ്ട്. വിമാനത്താവളത്തിലെ പ്രധാന ടാര്‍മാക്കിന്റെ ക്ലോസ് അപ്പ് ആണ് രണ്ടാമത്തെ ചിത്രത്തിൽ കാണാവുന്നത്. ജെ 11/ജെ 16 വിമാനങ്ങളാണ് ഈ ചിത്രത്തിൽ കാണുന്നതെന്നാണ് ഇന്റലിജൻസ് അധികൃതർ കരുതുന്നത്. ഈ നാല് യുദ്ധവിമാനങ്ങളും ചൈനയുടെ സൈന്യമായ പീപ്പിൾസ് ലിബറേഷൻ ആർമിയുടേതാണ്.

സൈനിക/സിവിലിയൻ വിമാനത്താവളമായി പ്രവർത്തിക്കുന്ന ഗാരി ഗുൻസായും ഇന്ത്യൻ നിയന്ത്രണരേഖയും(ലൈൻ ഒഫ് ആക്ച്വൽ കൺട്രോൾ) തമ്മിൽ അധികം ദൂരമില്ല. സമുദ്രനിരപ്പിൽ നിന്നും 14022 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഗാരി ഗുൻസ ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ വിമാത്താവളങ്ങളിൽ ഒന്നാണ്. 2019 ഡിസംബറിൽ തന്നെ ഇവിടെ ഫൈറ്റർ ജെറ്റുകളുടെ വിന്യാസം ഇന്ത്യയുടെ ശ്രദ്ധയിൽപ്പെട്ടിരുവെന്നാണ് വിവരം.