കേരള സർവകലാശാല പരീക്ഷാഫീസ്
രണ്ടാം സെമസ്റ്റർ എം.എ/എം.എസ് സി/എം.കോം/എം.എസ്.ഡബ്ല്യൂ/എം.എ.എച്ച്.ആർ.എം/എം.എം.സി.ജെ സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴകൂടാതെ 28 വരെയും പിഴയോടെ ജൂൺ 1 വരെയും അധികപിഴയോടെ ജൂൺ 3 വരെയും ഫീസടയ്ക്കാം.
ടൈംടേബിൾ
ജൂൺ 2 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ് ബി.എ/ബി.എസ്.സി/ബി.കോം/ബി.പി.എ/ബി.ബി.എ/ബി.സി.എ/ബി.എസ്.ഡബ്ല്യൂ/ബി.വോക് (റഗുലർ - 2017 അഡ്മിഷൻ, സപ്ലിമെന്ററി - 2014, 2015 & 2016 അഡ്മിഷൻ, മേഴ്സിചാൻസ് - 2013 അഡ്മിഷൻ) പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ. ഗ്രൂപ്പ് 2 (എ), ബി.എ പരീക്ഷകൾ രാവിലെയും മറ്റു പരീക്ഷകൾ ഉച്ചയ്ക്കുശേഷവും നടത്തും.
കാലിക്കറ്റ് സർവകലാശാല
എം.ഫിൽ പ്രവേശനം
ഓൺലൈനിലൂടെ എം.ഫിൽ പ്രവേശനത്തിന് അപേക്ഷിക്കാം. അവസാന തീയതി ജൂൺ 5. പ്രവേശന പരീക്ഷ സംബന്ധിച്ച വിവരങ്ങൾക്ക് എം.ഫിൽ 2020 വിജ്ഞാപനം കാണുക. എം.ഫിൽ റെഗുലേഷൻ സംബന്ധിച്ചും ഒഴിവുകൾ സംബന്ധിച്ചുമുള്ള കൂടുതൽ വിവരങ്ങൾക്ക് www.cuonline.ac.in. ഫോൺ : 0494 2407016, 2407017.
എം.ജി സർവകലാശാല
മാറ്റിവച്ച ആറാം സെമസ്റ്റർ ബിരുദ പരീക്ഷകൾ ജൂൺ 1,3,5,6 തീയതികളിലായി പൂർത്തീകരിക്കും.
ലോക്ക് ഡൗൺ മൂലം മറ്റു ജില്ലകളിൽ അകപ്പെട്ട വിദ്യാർത്ഥികളിൽ നിലവിൽ താമസിക്കുന്ന ജില്ലയിൽ പരീക്ഷയെഴുതുന്നതിന് രജിസ്റ്റർ ചെയ്തവർക്ക് അതിനുള്ള സൗകര്യമൊരുക്കും.