തിരുവനന്തപുരം : ഗുണമേന്മയുള്ള ഓൺലൈൻ വിദ്യാഭ്യാസം സാദ്ധ്യമാക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടണമെന്ന് ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ കൊവിഡിന് ശേഷമുള്ള കരട് നയം വ്യക്തമാക്കുന്നു. ഇന്റർനെറ്റ് സഹായത്തോടെ ഇപ്പോൾ നടക്കുന്ന വെബിനാറുകളും ടെലികോൺഫറൻസുകളും പതിവുരീതികളാക്കും. ഓൺലൈൻ പഠനോപകരണങ്ങൾ വികസിപ്പിക്കുകയും അവ ഫലപ്രദമായി ഉപയോഗിക്കുകയും പരിശീലനം നൽകുകയും വേണം.കൊവിഡാനന്തര ഉന്നത വിദ്യാഭ്യാസ നയരേഖ പരിഷ്കരിക്കുന്നതിന് പ്രൊഫ. രാജൻ ഗുരുക്കൾ അദ്ധ്യക്ഷനായും ഡോ. രാജൻ വർഗീസ് കൺവീനറായും കൺസൾട്ടേറ്റീവ് കമ്മിറ്റിയും രൂപീകരിച്ചു.