aruvikara-dam

തിരുവനന്തപുരം: തിരുവനന്തപുരത്തെ യെല്ലോ അലേർട്ടിന്റെ പശ്ചാത്തലത്തില്‍ വൃഷ്ടി പ്രദേശത്ത് മഴ കനത്തേക്കുമെന്ന് സൂചന. ജില്ലയുടെ മലയോര പ്രദേശങ്ങളിൽ കാര്യമായ മഴയ്ക്കുളള സാദ്ധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്.

അടിയന്തര ഘട്ടത്തിൽ അരുവിക്കര ഡാമിന്റെ ഷട്ടര്‍ രണ്ട് മുതല്‍ മൂന്ന് മീറ്റര്‍ വരെ ഉയര്‍ത്തിയേക്കുമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഈ സാഹചര്യത്തിൽ കരമനയാറ്റിന് ഇരുവശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും മുന്നറിയിപ്പുണ്ട്‌. ഇപ്പോൾ അരുവിക്കര ഡാമിന്റെ 5 ഷട്ടറുകള്‍ പത്ത് സെന്റിമീറ്ററാണ് ഉയര്‍ത്തിയിട്ടുളളത്.

ഡാമിലെ ജലത്തിന്റെ അളവ് 46.85 മീറ്ററാണ്. ഇന്ന് തിരുവനന്തപുരം ഉള്‍പ്പെടെ നാലു ജില്ലകളില്‍ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസവും അരുവിക്കര ഡാമുമായി ബന്ധപ്പെട്ട് സമാനമായ മുന്നറിയിപ്പ് നല്‍കിയിരുന്നു.