ടെലിവിഷൻ താരം പ്രേക്ഷ മേത്തയെ(25) ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഇൻഡോറിലെ വസതിയിലെ സീലിംഗ് ഫാനിലാണ് ടിവി താരം തൂങ്ങി മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്.
ലോക്ക് ഡൗൺ നീണ്ടുപോയതോടെ ജോലി ഇല്ലാതായതിലുള്ള മനപ്രയാസമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.'സ്വപ്നങ്ങളുടെ മരണമാണ് ഏറ്റവും മോശപ്പെട്ടതെന്ന് ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കുറിച്ചതിന് ശേഷമാണ് ആത്മഹത്യ.ഹിന്ദിയിലെ ജനപ്രിയ ടിവി ഷോകളായ ക്രെ പട്രോൾ, മേരി ദുർഗ്ഗ, ലാൽ ഇഷ്‌ക് എന്നിവയിൽ അഭിനയിച്ചിട്ടുണ്ട്. ലോക്ക്ഡൗൺ മൂലം ജോലി ഇല്ലാതായതിന്റെ വിഷമത്തിൽ ദിവസങ്ങൾക്ക് മുമ്പ് മറ്റൊരു ടെലിവിഷൻ താരം മുംബയിലെ വസതിയിൽ ജീവനൊടുക്കിയിരുന്നു.