hongkong

വാഷിങ്ടൺ:- ദേശീയ സുരക്ഷാ നിയമം ഹോങ്കോങ്ങിൽ പ്രയോഗിക്കാനൊരുങ്ങുന്ന ചൈനക്കെതിരെ മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോങ്കോങ്ങിലെ ചൈന വിരുദ്ധ പ്രക്ഷോഭത്തെ തുടർന്നാണ് ചൈന നിയമം നടപ്പാക്കാൻ ശ്രമിക്കുന്നത്. ഈയാഴ്ച തീരും മുൻപ് ശക്തമായ നടപടി ചൈനക്കെതിരെ ഹോങ്കോങ്ങിലെടുക്കുമെന്നാണ് അമേരിക്കൻ മുന്നറിയിപ്പ്.

2018ൽ ചൈനീസ് വിധേയത്വമുള്ള ഹോങ്കോങ് ഭരണകൂടം തയ്യാറാക്കിയ ഹോങ്കോങ് കുറ്റവാളി കൈമാറ്റ ബില്ലിനെ തുടർന്ന് രാജ്യമാകെ അതിനെതിരെ പ്രക്ഷോഭം ഉടലെടുത്തു. ഭരണകൂടത്തിനെതിരായ കുറ്റവാളികളെ ചൈനയ്ക്ക് കൈമാറുന്ന തരം വ്യവസ്ഥയുള്ള ബില്ലായിരുന്നു ഇത്. തുടർന്ന് 2019 സെപ്റ്റംബറിൽ ബിൽ പിൻവലിച്ചെങ്കിലും ചൈനീസ് ഇടപെടലിലെ സംഘർഷം ഹോങ്കോങിൽ തുടർ സംഭവങ്ങളായി.