pakistan

കറാച്ചി: ലഹോറിൽ നിന്നും കറാച്ചിയിലേക്കുള്ള യാത്രക്കിടെ വിമാനത്താവളത്തിന് തൊട്ടടുത്തുള്ള ജനനിബിഡമായ കോളനിയിലേക്ക് പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് വിമാനം തകർന്നുവീണതിനെ തുടർന്ന് നശിച്ചത് ഇരുപതോളം വീടുകളും ഇരുപത്തിനാലോളം വാഹനങ്ങളുമെന്ന് കറാച്ചി നഗരഭരണ നിർവഹണകേന്ദ്രം ചുമതലപ്പെടുത്തിയ കമ്മിറ്റി കണ്ടെത്തി.

99 പേർ മരിക്കുകയും രണ്ടുപേർക്ക് പരുക്കേൽക്കുകയും ചെയ്ത അപകടം നടന്ന സ്ഥലത്ത് രണ്ട് വീടുകൾ പൂർണ്ണമായും പതിനെട്ട് വീടുകൾ ഭാഗികമായും തകർന്നുപോയെന്ന് കമ്മിറ്റി കണ്ടെത്തി. ഡി.എൻ.എ ടെസ്റ്റിലൂടെയാണ് മരിച്ചവരെ തിരിച്ചറിയുന്നതും ബന്ധുക്കൾക്ക് മൃതദേഹം വിട്ടുനൽകുന്നതും.

ജനങ്ങൾ വസിച്ചിരുന്ന കോളനി ഏതാണ് പൂർണമായും പുനർനിർമിക്കേണ്ടതുണ്ട്. പ്രധാനമന്ത്രി ഇമ്രാൻഖാന്റെ നിർദേശത്തെ തുടർന്ന് പ്രാദേശിക ഭരണകൂടം അപകടത്തിൽപെട്ടവർക്ക് വേണ്ട പ്രതിഫലം നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.