മലബാർ സ്പെഷ്യൽ വിഭവമാണ് മുട്ട നിറച്ചത്. നമ്മൾ ഈ വിഭവത്തെ പറ്റി ഇടയ്ക്കിടെ കേൾക്കാറുണ്ടെങ്കിലും നമ്മൾ ഇത് വരെ ഇതോന്ന് വീട്ടിൽ പരീക്ഷിച്ച് നോക്കിയിട്ടുണ്ടാകില്ല. എന്നാൽ ഇനി ഇതൊന്ന് വീട്ടിൽ ഉണ്ടാക്കി നോക്കിയാലോ?
ചേരുവകൾ :
മുട്ട - 5 എണ്ണം
ചുവന്നുള്ളി - 10 എണ്ണം (വളരെ ചെറുതായി അരിഞ്ഞത്)
പച്ച മുളക് - 12 എണ്ണം
കുരുമുളക് പൊടി - 1/2 ടീസ്പൂൺ
മഞ്ഞൾ പൊടി - ഒരു നുള്ള്
മുളക് പൊടി - ഒരു നുള്ള്
മൈദ - 45 വലിയ സ്പൂൺ
ഇഞ്ചി, കറിവേപ്പില, ഉപ്പ്, എണ്ണ - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം :
മുട്ട പുഴുങ്ങി തൊലി കളഞ്ഞതിന് ശേഷം നടുഭാഗം കീറി മഞ്ഞ മാറ്റി വെക്കുക. മഞ്ഞ ഉടയാതെ ശ്രദ്ധിക്കണം. പാത്രത്തിൽ എണ്ണയൊഴിച്ച് ഉള്ളിയും പച്ചമുളകും വഴറ്റുക. അതിൽ ഇഞ്ചി ചേർത്ത് വഴറ്റിയതിന് ശേഷം മഞ്ഞൾ പൊടി, മുളക് പൊടി, കുരുമുളക് പൊടി ,ഉപ്പ് എന്നിവ ചേർത്തിളക്കുക, ഉള്ളിയും ഇഞ്ചിയും നന്നായി വഴറ്റാൻ ശ്രദ്ധിക്കണം.
അതിന്ശേഷം അതിലേക്ക് നേരത്തേ മാറ്റി വെച്ച മുട്ടയുടെ മഞ്ഞ ചേർത്ത് ഇളക്കുക. മഞ്ഞക്കുരു നന്നായി പൊടിയാൻ ശ്രദ്ധിക്കണം. ഇതിൽ കറിവേപ്പിലയും ചേർത്ത് തണുക്കാൻ വെയ്ക്കുക.
ചൂടാറി കഴിഞ്ഞാൽ മുട്ടയുടെ വെള്ളയിലേക്ക് നിറയ്ക്കുക. മഞ്ഞക്കുരുവിന്റെ ആകൃതിയിൽ ഉരുട്ടിവേണം മസാല ഇടാൻ. ഇതിന് ശേഷം മൈദയിൽ അൽപം ഉപ്പ് ചേർത്ത് കലക്കി മുട്ടയുടെ തുറന്ന ഭാഗം അടക്കുക. അതിന് ശേഷം എണ്ണയിൽ പൊരിച്ചെടുക്കുക.