rupee

ന്യൂഡൽഹി: എസ്.ബി.ഐ സ്ഥിരനിക്ഷേപങ്ങളുടെ (എഫ്.ഡി) പലിശനിരക്ക് ഇന്നലെ പ്രാബല്യത്തിൽ വന്നവിധം 0.40 ശതമാനം കുറച്ചു. ഈമാസം ഇതു രണ്ടാം തവണയാണ് എസ്.ബി.ഐ സ്ഥിരനിക്ഷേപ പലിശ താഴ്‌ത്തുന്നത്. പുതുക്കിയ നിരക്കുപ്രകാരം ഒരുവർഷം മുതൽ രണ്ടുവർഷത്തിന് താഴെവരെയുള്ള നിക്ഷേപങ്ങളുടെ പലിശ 5.1 ശതമാനമാണ്. നേരത്തെയിത് 5.5 ശതമാനം ആയിരുന്നു. സമാനകാലയളവിലെ നിക്ഷേപത്തിന് മുതിർന്ന പൗരന്മാർക്ക് ലഭിച്ചിരുന്ന പലിശ ആറു ശതമാനത്തിൽ നിന്ന് 5.6 ശതമാനത്തിലേക്കും താഴ്‌ത്തി.

പുതുക്കിയ നിരക്കുകൾ

(നിക്ഷേപ കാലാവധിയും പുതിയ നിരക്കും. ബ്രായ്ക്കറ്റിൽ മുതിർന്ന പൗരന്മാർക്കുള്ള പുതിയ നിരക്ക്)

വെൽകെയർ നിക്ഷേപം

സ്ഥിരനിക്ഷേപങ്ങളുടെ പലിശയിറക്കം മുതിർന്ന ഉപഭോക്താക്കളെ ബാധിക്കാതിരിക്കാൻ എസ്.ബി.ഐ 'വെൽകെയർ നിക്ഷേപ" പദ്ധതി ആരംഭിച്ചിട്ടുണ്ട്. സെപ്‌തംബർ 30നകം പദ്ധതിയിൽ ചേരുന്നവർക്ക്, അഞ്ചുവർഷമോ അതിനുമുകളിലോ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 0.30 ശതമാനം അധികപലിശ നേടാം.