സ്ത്രീകളുടെ ഹോർമോൺ പ്രശ്നങ്ങളെക്കുറിച്ചും, അതുമൂലം അവൾ അനുഭവിക്കുന്ന സങ്കടങ്ങളെക്കുറിച്ചുമൊക്കെയാണ് സമൂഹം കൂടുതലായി ചർച്ച ചെയ്യാറുള്ളത്. പലപ്പോഴും പുരുഷന്മാരുടെ ഇത്തരം ഹോർമോൺ പ്രശ്നങ്ങളെക്കുറിച്ച് അധികം ചർച്ച ചെയ്യപ്പെടാറില്ല. ഇതിനെക്കുറിച്ച് മനശാസ്ത്ര വിദഗ്ദ്ധയായ കലാ മോഹൻ എഴുതിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
പുരുഷന്മാർ അനുഭവിക്കുന്ന പ്രശ്നങ്ങളാണ് കലാ മോഹൻ കുറിപ്പിലൂടെ വിവരിക്കുന്നത്. 'പെണ്ണിനെ പോലെ ആണിനും ഉണ്ട് ഋതു ആകുന്ന നേരം. പെണ്ണിന്റെ നെഞ്ചിലെ കലിപ്പ് പോലെ അവനിലും ഉണ്ടാകാറുണ്ടെന്ന് കലാ മോഹൻ കുറിപ്പിലൂടെ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
പെണ്ണിന് സങ്കടം,
പെണ്ണിന് പ്രശ്നങ്ങൾ,
അവൾക്കു മാത്രമാണോ ഹോർമോൺ??
നിങ്ങളെന്താണ് ഞങ്ങളുടെ കാര്യം എഴുതാതെ പോകുന്നത് എന്നൊരു പുരുഷന്റെ മെസേജ് കിട്ടി...
ഉത്തരം ഇങ്ങനെ :,
പെണ്ണിനെ പോലെ ആണിനും ഉണ്ട് ഋതു ആകുന്ന നേരം .
പെണ്ണിന്റെ നെഞ്ചിലെ കലിപ്പ് പോലെ അവനിലും ഉണ്ടാകാറുണ്ട്..
ഒന്നുമറിയാത്ത പ്രായത്തിൽ ഏതോ ഒരു സ്ത്രീ കൈവെച്ചു നോവിച്ച രഹസ്യഭാഗങ്ങളിൽ ഏറെ നാൾ അവനും നീറ്റൽ അനുഭവിച്ചിട്ടുണ്ട്..
വേവലാതി പെട്ടിട്ടുണ്ട്..
പെണ്ണ് ഇന്ന് ാലീേീ # എന്ന് പറയും പോൽ അവൻ പറഞ്ഞു തുടങ്ങിയാൽ പെട്ടു പോകും..
ആ പ്രായത്തിൽ അവനിലും ലൈംഗിക ഹോർമോൺ പ്രവൃത്തി നന്നായി നടക്കുകയും സ്വയംഭോഗം ആസ്വദിക്കുകയും ചെയ്തു തുടങ്ങുകയും ഉണ്ടായിട്ടുണ്ട്..
ചിലപ്പോഴൊക്കെ എതിർലിംഗത്തെ വിട്ട് അവൻ സ്വന്തം വർഗ്ഗത്തെ ആലിംഗനം ശ്രമിച്ചിട്ടുണ്ട്...
അതും കടന്ന് സ്ത്രീകളോട് തന്നെ ചിലരുമായി മുറതെറ്റിയ ബന്ധങ്ങളുടെ ആഴത്തിൽപെട്ടു പോയിട്ടുണ്ട്..
ആണും പെണ്ണും ലൈംഗികതയുടെ കാര്യത്തിൽ ഒരേപോലെ തന്നെയാണ്..
ഓരോ കാലത്തും അവന്റെ/ അവളുടെ ലൈംഗിക താല്പര്യം മാറി മറിയും..
ചിലപ്പോൾ വിരക്തി ഉണ്ടാകാം..
എക്കാലവും എന്നും ആക്രാന്തം മൂത്തു ഇര തേടുന്ന കാമപ്രാന്തന്മാർ / പ്രാന്തിമാർ അല്ലവർ..
ലൈംഗിക പ്രശ്നങ്ങൾ അവരിൽ ഏത് പ്രായത്തിലും ഉണ്ടാകാം..
അവനിൽ ഉദ്ധാരണപ്രശ്നവും ശീഘ്രസ്ഖലനവും ഉണ്ടാകാറുണ്ട്..
പെണ്ണിന് ഉണ്ടാകുന്ന വേദനയും മരവിപ്പും പോലെ..
അത് അവനിൽ ഒരുപാട് മാനസിക വിഷമതകൾ ഉണ്ടാക്കാറും ഉണ്ട്..
മനസ്സിന്റെ പിരിമുറുക്കങ്ങൾ,
ആണിനും ഉണ്ടാകും, അതിനനുസരിച്ചു അവന്റെ ഉള്ളിൽ രതിയുടെ ഗതി മാറും..
ആവേശത്തോടെ കെട്ടിപിടിക്കുന്ന പങ്കാളിയോട്, ഇന്നൊരു മൂഡ് ഇല്ലായെന്ന് പറഞ്ഞവൻ തിരിഞ്ഞു കിടക്കുകയും ചെയ്യും...
എപ്പോഴും വെറുമൊരു അവയവം മാത്രം കൈകാര്യം ചെയ്യുന്ന രീതി അവൻ സ്വീകരിക്കണമെന്നില്ല..
അത്തരം ഇടുങ്ങിയ ചിന്താഗതി ഉള്ളവരല്ല ഭൂരിപക്ഷം പുരുഷന്മാരും !
മദ്ധ്യവയസ്സു എന്നല്ല ഏതു പ്രായത്തിലും ആണും പെണ്ണും മനസ്സ് വെച്ചാൽ ലൈംഗിക ആസ്വദിക്കാൻ പറ്റും..
ഗർഭധാരണവും പുറകെയുള്ള പ്രസവവും പുരുഷനില്ലല്ലോ..
അതൊക്കെ അനുഭവിക്കുന്ന സ്ത്രീകൾക്ക് ആദ്യത്തെ ക്ഷീണം ഒന്നകന്നാൽ അരിഷ്ടവും ലേഹ്യവും ദേഹരക്ഷയയും ഉണ്ട്..
പൂർവ്വാധികം സുന്ദരിയും ആരോഗ്യവതിയും ആകുന്നു മിക്കവാറും സ്ത്രീകൾ..
പലരും പറഞ്ഞു കേട്ടിട്ടുണ്ട്..
ആദ്യ പ്രസവം കഴിഞ്ഞാണ് ലൈംഗികത നന്നായി ആസ്വദിക്കാൻ തുടങ്ങിയത് എന്ന്..
ആണിന് അങ്ങനെ ഒന്നില്ല...
ആസ്വാദനം എന്നത് ഓർമ്മകളാണ് അവനിൽ പലപ്പോഴും..
എന്തും ഉള്ളിൽ തറഞ്ഞു കേറുന്ന പ്രായത്തിൽ ഹൃദയത്തിൽ അകപ്പെട്ട ചില ചിത്രങ്ങൾ ആണ് മിക്കവാറും ആണിന്റെ മരണം വരെ ഉള്ള ലൈംഗിക ഉത്തേജനം..
കൗമാരവും യൗവ്വനവും ആസ്വദിക്കാൻ തുടങ്ങിയ ഏതോ നാളിൽ കിട്ടിയ സ്വകാര്യ അനുഭവങ്ങൾ അലിഞ്ഞു പോകാതെ ഉള്ളിന്റെ അടിത്തട്ടിൽ ഊറി കിടക്കും..
പിന്നെ ഉള്ള ഓരോ ബന്ധങ്ങളിലും ഒരുപക്ഷെ അവനെ അലട്ടാനായി..
ഓരോ പെണ്ണുടലിലും സ്വകാര്യമായി അവൻ തേടുന്നത് ആ ഓർമ്മകളാകും...
അത്രയും പ്രശ്നം സ്ത്രീ മനസ്സിനില്ല..
സ്‌നേഹിക്കുന്ന പുരുഷൻ പ്രണയത്തിൽ ഒന്ന് ചേർത്ത് പിടിച്ചാൽ അവൾ കാമം ആസ്വദിക്കും..
ഏത് കുപ്പായത്തിനുള്ളിലും ഇതൊക്കെ തന്നെയല്ലേ ആണും പെണ്ണും?
അന്തമില്ലാത്ത മോഹവലയങ്ങളിൽ കുടുങ്ങി കിടക്കുന്ന മനസ്സ് !
ഹോർമോൺ പ്രശ്നങ്ങൾ ഉണ്ടായാലും , ചട്ടകൂടിനുള്ളിൽ സ്വപ്നങ്ങൾ തിരുകി കേറ്റി വെയ്ക്കുമ്പോഴും ഭാവനയ്ക്ക് പിന്നാലെ പോകുന്നവർ തന്നെയാണ് രണ്ടു കൂട്ടരും....
തറപ്പിച്ചു നോക്കുന്ന പെണ്ണിനെ നേരിടാനാകാതെ തലകുനിച്ചു പോകുന്ന ആണും ഉണ്ടിവിടെ..
തലയെടുപ്പും ഗാംഭീര്യവും മാത്രമല്ല പുരുഷലക്ഷണം.
മഹത്തായ വിപ്ലവത്തിന്റെ പാതിയിലെ ചില കൊച്ചു പിഴയൊടുക്കലിൽ പെട്ടു പോകുന്നവർ..., അവരും തൊട്ടടുത്തു തന്നെയുണ്ട്..
അല്ലേൽ ഒരു വിളിപ്പാട് അകലെ !
കല, കൗൺസലിംഗ് സൈക്കോളജിസ്റ്റ്