mobile-

ബി.എസ്.എൻ.എൽ ഇന്ത്യൻ വരിക്കാർക്കായി പുതിയ പ്ളാൻ അവതരിപ്പിച്ചു. 2,399 രൂപയുടെ പുതിയ പ്രീപെയ്ഡ് റീചാർജ് പ്ലാനാണ് അവതരിപ്പിച്ചത്. 600 ദിവസത്തേക്ക് പരിധിയില്ലാത്ത കോളിംഗ് സൗകര്യവും ഫ്രീ എസ്.എം.എസ് സൗകര്യവുമാണ് ഈ പ്ളാനിലൂടെ വരിക്കാർക്ക് ലഭിക്കുന്നത്. എന്നാൽ, ഡാറ്റ ആനുകൂല്യങ്ങളൊന്നും തന്നെ ഈ പ്ളാനിൽ ലഭ്യമാകില്ല. അതിനാൽ തന്നെ ഡാറ്റ ആവശ്യമുള്ളവർ മറ്റ് പ്ളാനുകളെ ആശ്രയിക്കേണ്ടി വരുന്നതാണ്.

വോയ്സ് കോളിംഗ് ആനുകൂല്യങ്ങളിൽ താൽപ്പര്യമുള്ളവർക്ക് ഈ പ്ലാൻ ശരിക്കും പ്രയോജനകരമാണ്. 2,399 ബി‌.എസ്‌.എൻ‌.എൽ പ്ലാൻ രാജ്യത്തെ എല്ലാ സർക്കിളുകളിലും ലഭിക്കും. ഈ പ്ലാനിനൊപ്പം പ്രതിദിനം 250 മിനിറ്റ് എന്ന എഫ്‌.യു.പി പരിധിയുമുണ്ട്. മറ്റ് ടെലികോം കമ്പനികളായ റിലയൻസ് ജിയോ, വോഡഫോൺ, എയർടെൽ എന്നിവരും ഏകദേശം ഒരു വർഷം കാലാവധിയുള്ളതും എന്നാൽ ഡാറ്റ ആനുകൂല്യങ്ങളോടെ 2399 രൂപയ്ക്ക് ദീർഘകാല പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. അപ്പോൾ പിന്നെ ഡാറ്റ ഇല്ലാതെ നൽകുന്ന ബി.എസ്.എൻ.എല്ലിന്റെ ഈ പ്ളാൻ എത്രമാത്രം വിജയിക്കുമെന്ന കാര്യത്തിൽ സംശയമാണ്.