ഒരു വീട് എന്നാൽ എപ്പോഴും സമാധാനവും ആശ്വാസവും നിറഞ്ഞ ഒരു സ്ഥലമായിരിക്കും. മനസ്സിന് സന്തോഷം തരാനും വീടിന് സാധിക്കുന്നു. അതിനാൽ തന്നെ നമ്മളെ കൊണ്ട് സാധിക്കുന്ന തരത്തിലെല്ലാം നമ്മൾ വീടിനെ സുന്ദരമാക്കിമാക്കി മാറ്റാൻ ശ്രമിക്കാറുണ്ട്. അതിന് വേണ്ടി വീടിന്റെ ഉൾഭാഗം അഴകോടെ ഡിസൈൻ ചെയ്യേണ്ട് വളരെ അത്യാവശ്യമാണ്.
എന്നാൽ എങ്ങനെയാണ് കർട്ടൺ വീടിന്റെ അകത്തളം ഭംഗിയാക്കുന്നതെന്ന് പലർക്കും അറിയില്ല എന്നതാണ് സത്യം. വീടിന്റെ സ്വകാര്യതയ്ക്ക് ഉപയോഗിക്കുന്ന ഒരു തുണി മാത്രമാണ് പലർക്കും കർട്ടൺ എന്നത്. എന്നാൽ വീടിന്റെ അഴക് വർദ്ധിപ്പിക്കുന്നതിൽ കർട്ടണിന്റെ നിറങ്ങൾക്ക് വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് ഉള്ളത്.
മുറിക്കുള്ളിലെ ചൂട് നിലനിർത്താൻ കർട്ടണിന് സാധിക്കുന്നു. അതിനാൽ തന്നെ ശൈത്യക്കാലത്ത് തിരഞ്ഞെടുക്കേണ്ട കർട്ടണിന്റെ 7 നിറങ്ങൾ ഏതെല്ലാമെന്ന് നോക്കാം.
1) മണ്ണിന്റെ നിറം
കാണാനഴകുള്ള മണ്ണിന്റെ നിറത്തിലുള്ള കർട്ടൺ ചിലർക്കെങ്കിലും ഇഷ്ടമാണ്. ചുവരുകൾ ഇളം തവിട്ട് നിറമാണെങ്കിൽ മണ്ണിന്റെ നിറമുള്ള കർട്ടൺ ഉപയോഗിക്കാവുന്നതാണ്. കൂടാതെ ലളിതമായ കർട്ടണിന് പകരം ആലങ്കാര കർട്ടൺുകളാണ് ഉപയോഗിക്കുന്നതെങ്കിൽ ഭംഗി കൂടും.
2)ചുവപ്പ്
പ്രകാശമയമായതും മനോഹരമായതുമായ കാഴ്ച്ച നൽകുന്നതാണ് ചുവന്ന കർട്ടണുകൾ. ശൈത്യകാലത്തിന് ഏറ്റവും അനുയോജ്യമായ നിറം.
3)മഞ്ഞ
മഞ്ഞ നിറം ആർക്കും പെട്ടെന്ന് പിടിനൽകാത്തതും അഴകുള്ളതുമാണെങ്കിലും ചുവരുകൾക്ക് ഈ നിറം ഭംഗിയും നൽകും. ആവശ്യത്തിന് വെളിച്ചം മുറിക്കുള്ളിലേയ്ക്ക് കടത്തിവിടുന്നു. എങ്കിലും ചുവരിന്റെയും തറയുടെയും നിറവുമായി യോജിക്കുമോ എന്ന് കൂടി നോക്കണം.
4) ഓറഞ്ച്
ശൈത്യകാലത്ത് ഉപയോഗിക്കാൻ അനുയോജ്യമായ മറ്റൊരു നിറമാണ് ഓറഞ്ച്. വീടിന് ആധുനിക ലുക്കും ഈ നിറം നൽകുന്നു. കൂടാതെ, വീടിന്റെ സൗന്ദര്യവും കൂട്ടുന്നു. ഓറഞ്ച് കർട്ടൺ വാങ്ങുമ്പോൾ ക്രീം ആവരണമുള്ളത് വാങ്ങാൻ ശ്രദ്ധിക്കുക. ചൂട് തങ്ങി നിൽക്കാൻ ഇത് സഹായിക്കുന്നു.
5)ബോൾഡ് കളറുള്ള കർട്ടണുകൾ
അലങ്കരിക്കാത്ത ചുവരുകൾക്ക് അനുയോജ്യമാണ് ബോൾഡ് കളേർഡ് കർട്ടണുകൾ. ചുവരുകളുടെ യഥാർത്ഥ ഭംഗി പുറത്തുകൊണ്ടുവരാൻ ഇവ സഹായിക്കും.
6)കരിഞ്ചുവപ്പ്
വീട്ടിലെ മര ഉപകരണങ്ങളോട് സാദൃശ്യപ്പെട്ട് നിൽക്കുന്ന നിറമായിരിക്കും കരിഞ്ചുവപ്പ്. മുറിയിലെ വെളിച്ചവും കർട്ടൺ നിറവും മുറിയുടെ സൗന്ദര്യം വർദ്ധിപ്പിക്കും.
7) വിന്റർ ബ്ലൂ
ശൈത്യകാലത്ത് അനുയോജ്യമായ മറ്റൊരു നിറമാണ് നീല, വീടിന്റെ അലങ്കാരത്തിന് നല്ല ഭംഗി നൽകുന്നു ഈ നിറം. ലിവിംഗ് റൂമിനും ഡൈനിംഗ് റൂമിനും ഈ നിറം യോജിക്കും.