covid-in-gulf
COVID IN GULF

റിയാദ്: ഗൾഫ് രാജ്യങ്ങളിൽ തന്നെ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന രാഷ്ട്രങ്ങളിലൊന്നായ സൗദിയിൽ ഒറ്റദിവസത്തിനിടെ 1931ലധികം പേർക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 76,726 ആയി. രാജ്യത്ത് ആകെ മരണപ്പെട്ടവരുടെ എണ്ണം 411 ആണ്. അതേസമയം, സൗദിയിൽ ഈമാസം 31 മുതൽ ആരാധാനാലയങ്ങൾ ഉൾപ്പടെ തുറക്കാനിരിക്കുകയാണ്. ഓരോദിവസവും രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും വർദ്ധനയുണ്ടാകുന്നതായാണ് റിപ്പോർട്ട്.

ഗൾഫ് രാജ്യങ്ങളിലെ രോഗികളുടെയും മരിച്ചവരുടെയും എണ്ണം

ഖത്തർ (47,207 - 28

കുവൈറ്റ് (23,267-175 )​,​

ബഹ്റൈൻ (9,366-15 )​,​

യു.എ.ഇ (31,086-253 )​,​

ഒമാൻ (8,373- 38)

പരീക്ഷയെഴുതി വിദ്യാർത്ഥികൾ

യു.എ.ഇയിൽ കണക്ക് പരീക്ഷയെഴുതി 693 വിദ്യാർത്ഥികൾ. ഒൻപത് പരീക്ഷാ കേന്ദ്രങ്ങളിൽ സാമൂഹിക അകലം പാലിച്ചായിരുന്നു പരീക്ഷാ ക്രമീകരണം. എസ്.എസ്.എൽ.സി, പ്ളസ് ടു വിഭാഗങ്ങളിലായി 1584 വിദ്യാർഥികളാണ് യു.എ.ഇയിൽ പരീക്ഷയെഴുതുന്നത്. ഒരു ഹാളിൽ സാമൂഹിക അകലം പാലിച്ച് 10 വിദ്യാർത്ഥികളാണ് പരീക്ഷയ്ക്കിരുന്നത്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്, യു.എ.ഇ വിദ്യാഭ്യാസ ആരോഗ്യവകുപ്പ് എന്നിവരുടെ നിർദേശം പാലിച്ചായിരിന്നു പരീക്ഷാ ക്രമീകരണങ്ങൾ. യു.എ.ഇയിൽ കേരള സിലബസിൽ പതിനൊന്നാം ക്ളാസിൽ എട്ട് സ്കൂളുകളിലായി 490 വിദ്യാർത്ഥികളും 12-ാം ക്ളാസിൽ 491 വിദ്യാർത്ഥികളുമാണ് അടുത്തദിവസങ്ങളിലായി പരീക്ഷ എഴുതാനൊരുങ്ങുന്നത്.