kerala

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 40 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.10 പേർ രോഗമുക്തി നേടി. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കാസര്‍കോട് 10, പാലക്കാട് -8, ആലപ്പുഴ- 7, കൊല്ലം 4, പത്തനംതിട്ട -3, വയനാട് -3, കോഴിക്കോട് -2, എറണാകുളം- 2, കണ്ണൂര്‍ -1 എന്നിങ്ങനെയാണ് സ്ഥിരീകരിച്ചവരുടെ കണക്കുകൾ. മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെ രോഗം പകർന്നു. ഇതുവരെ 1004 പേർക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു.

445 പേര്‍ ചികിൽസയിലുണ്ട്. 1,07,832 പേർ നിരീക്ഷണത്തിലുണ്ട്. 1,06,940 പേർ വീടുകളിലും ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീനിലും നിരീക്ഷണത്തിലാണ്. 892 പേർ ആശുപത്രികളിൽ നീരീക്ഷണത്തിലുണ്ട്. ഇന്ന് 229 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 58,866 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 56,558 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തി. 13 പുതിയ ഹോട്ട്സ്പോട്ടുകൾ കൂടി.

എല്ലാ രാഷ്ട്രീയകക്ഷി നേതാക്കളുമായി ഇന്നു വിഡിയോ കോൺഫറൻസ് വഴി ചർച്ച നടത്തിയെന്നും. ഒന്നിച്ചു നീങ്ങണമെന്ന പൊതു അഭിപ്രായം രൂപപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദേശത്തു നിന്ന് വരുന്നവർ നിർബന്ധമായും സർക്കർ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. സർക്കാരിനെ അറിയിക്കാതെ വന്നാൽ കർശന നടപടി സ്വീകരിക്കും. ക്വോറന്റെെൻ ചിലവ് താങ്ങാൻ കഴിയുന്നവരിൽ നിന്നും ആ ചിലവ് ഈടാക്കും.

വിദേശത്തുള്ള സംഘടനകൾ ഫ്ലൈറ്റ് ചാർട്ട് ചെയ്തു വരാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ സംസ്ഥാന സർക്കാരിനെ മുൻകൂട്ടി അറിയിക്കണം. എങ്കിലേ ക്രമീകരണങ്ങൾ നടത്താനാകൂ. ഇതുസംബന്ധിച്ച തീരുമാനങ്ങൾ സർക്കാർ പിന്നീട് അറിയിക്കും. ആരാധനാലയങ്ങൾ തുറക്കുന്നതിൽ തീരുമാനവും പിന്നീട് അറിയിക്കും. ആരാധനാലയം ആകുമ്പോൾ വിശ്വാസികളുടെ എണ്ണം നിയന്ത്രിക്കാൻ സാധിക്കാതെ വരും. വരുന്ന ഞായറാഴ്ച ശുചീകരണ ദിവസമായി ആചരിക്കണമെന്ന് ഇന്ന് നടന്ന സർവക്ഷി യോഗത്തിൽ അഭിപ്രായമുണ്ടായി. മഴക്കാല രോഗങ്ങൾ കണക്കിലെടുത്താണിത്.


സ്രവ പരിശോധയുടെ ആദ്യ ഘട്ടത്തിൽ ആവശ്യത്തിനു കിറ്റ് ഇല്ലായിരുന്നു. ഇനിയുള്ള ദിവസങ്ങളിൽ 3000 വീതം ടെസ്റ്റ് നടത്തും. നമ്മുടെ സംസ്ഥാനത്ത് പരാതി പരിഹാര അദാലത്തുകൾ നടന്നുവരുന്നത് കൊവിഡ് പശ്ചാത്തലത്തിൽ തടസപ്പെട്ടു. പരിഹാരമായി ഓൺലൈൻ അദാലത്ത് നടത്താൻ തീരുമാനിച്ചു. പരീക്ഷണ അടിസ്ഥാനത്തിൽ ഇന്നലെ കോഴിക്കോട് താമരശേരി താലൂക്കിൽ ഓൺലൈൻ അദാലത്ത് വിജയം. അടുത്തയാഴ്ച എല്ലാ ജില്ലയിലും ഓരോ താലൂക്കിൽ വീതം ഈ രീതിയിൽ അദാലത്ത് നടത്തും.

തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശനനടപടിയെടുക്കും. സന്നദ്ധ പ്രവർത്തകരെ പൊലീസ് വൊളന്റിയർമാരായി നിയമിക്കുന്നത് നാളെ നടപ്പിൽ വരും. ഹോംക്വാറന്റീൻ ലംഘനം, കണ്ടയ്ൻമെന്റ് മേഖലയിലെ സേവനം എന്നിവയ്ക്ക് ഇവരെ ഉപയോഗപ്പെടുത്തും. ആരോഗ്യപ്രവർത്തകർക്കു രോഗബാധ ഉണ്ടാകാതിരിക്കാൻ മുൻകരുതലുകൾ എടുക്കും. പിപിഇ കിറ്റ് ലഭ്യമാക്കാൻ സ്പോൺസർഷിപ്പ് തേടാം.

മദ്യവിൽപ്പന നാളെ തുടങ്ങാനിരിക്കുകയാണ്. വിദേശത്ത് നിന്ന് വന്നവരും ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമടക്കം നിരവധിപ്പേർക്ക് കൊവിഡ് വീണ്ടും സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ ആശങ്ക നിലനിൽക്കുന്നു. മദ്യവിൽപ്പനശാലകൾക്കു മുന്നിൽ പൊലീസിനെ നിയോഗിക്കും.