mustard

'കടുകില്ലാതെ കറിയില്ല' എന്നാണ് ചൊല്ല്. നമ്മൾ കറിയിൽ വറുത്തിടാനും അച്ചാറിന് സ്വാദ് കൂട്ടാനുമാണ് കടുക് ഉപയോഗിക്കുന്നത്. എന്നാൽ, മറ്റ് സംസ്ഥാനക്കാർ എണ്ണയുടെ ഉപയോഗത്തിനാണ് കടുക് ധാരാളമായി ഉപയോഗിക്കുന്നത്. വാണിജ്യപരമായി ഉൽപാദിപ്പിച്ച് വരു കടുകിൽ ഒട്ടേറെ രാസവളങ്ങളും കീടനാശിനികളും അടങ്ങിയിരിക്കുന്നു.

പാചകത്തിന് മാത്രമല്ല ആരോഗ്യ സംരക്ഷണത്തിനും നമുക്ക് കടുക് ഉപയോഗിക്കാവുന്നതാണ്. ആസ്ത്മയ്കക്ക് ഒരു മരുന്നായും കടുക് ഉപയോഗിക്കുന്നു. ഒരു മീറ്റർ നീളമാണ് കടുകിന്റെ ചെടിയ്ക്കുണ്ടാവുക. ഇലകൾക്ക് പല ആകൃതിയുമുണ്ട്. അടിഭാഗത്തെ ഇലകൾ പിളർപ്പായും മുകൾ ഭാഗത്തെ ഇലകൾ ചെറുതായും പിളർപ്പില്ലാതെയും കാണപ്പെടുന്നു. പൂക്കൾക്ക് മഞ്ഞനിറമായിരിക്കും. ചെറിയ പയറിന്റെ ആകൃതിയിലാണ് വിത്തുകൾ.

കടുക് കൃഷിയിൽ പ്രധാനമായും ശ്രദ്ധിക്കേണ്ടത് നിലമൊരുക്കലിലാണ്. പശിമരാശി മണ്ണിലാണ് കടുക് നന്നായി വിളയുക. വിത്ത് വിതയ്ക്കുതിന് മുമ്പ് കൃഷിയിടം നന്നായി ഉഴുത് മറിയ്ക്കണം. അതിനുശേഷം അതിൽ സെന്റ് ഒന്നിന് 30- 40 കിലോ അളവിൽ കാലിവളമോ കംപോസ്റ്റോ ചേർത്തിളക്കിനിരപ്പാക്കണം. പി.എച്ച് മൂല്യം കൂടുതലുള്ള മണ്ണാണെങ്കിൽ ആവശ്യത്തിന് ഡോളമൈറ്റൊ കുമ്മായമോ ചേർത്തുകൊടുക്കാം. അങ്ങനെ വളം ചേർത്ത് നിരപ്പാക്കിയ നിലത്താണ് വിത്തുകൾ വിതയ്ക്കേണ്ടത്. ചെടിയുടെ വളർച്ചയുടെ ആദ്യകാലങ്ങളിൽ പുലർകാലങ്ങളിൽ തണുപ്പും പകൽകാലങ്ങളിൽ ചൂടും അത്യാവശ്യമാണ്. ചെടിനടാൻ കുഴിയെടുക്കുമ്പോൾ നല്ല നീർവാഴ്ച്ചയുള്ള സ്ഥലമായിരിക്കണം. ഒരടി നീളവും വീതിയും ആഴവുമുള്ള കുഴിയായിരിക്കണം എടുക്കേണ്ടത്. കുഴിയിൽ കാലിവളം, മണൽ, മണ്ണ്,100ഗ്രാം വേപ്പിൻപിണ്ണാക്ക്, 50ഗ്രാം കുമ്മായം എന്നിവ നന്നായി ഇളക്കിച്ചേർത്തതിനുശേഷം അതിൽ മുക്കാലടിയുള്ള പിള്ളക്കുഴിയടുത്ത് തൈ നടാവുതാണ്. വേനൽക്കാലത്താണ് നടുതെങ്കിൽ ഒരാടൻ നനച്ചുകൊടുക്കണം. വെള്ളം കെട്ടിനിൽക്കാത്ത സ്ഥലമായിരിക്കണം തൈ നടാൻ തിരഞ്ഞെടുക്കേണ്ടത്. സൂര്യപ്രകാശവും ലഭിക്കണം. ചെടിവളരുതിനനുസരിച്ച് മൂന്നുമാസത്തിലൊരിക്കൽ കാലിവളം ചേർത്തിളക്കിക്കൊടുക്കണം.

പയർവർഗ്ഗവിളകളെ ബാധിക്കുന്ന ശലഭപ്പുഴുക്കളും ചാഴിയുമാണ് കടുകിനെയും ബാധിക്കുന്ന കീടങ്ങൾ. വൈറ്റ്‌റസ്റ്റ്, ആൾടെർനേരിയബ്ലൈറ്റ്, സ്‌ക്ലീറോട്ടിനിയ റോട്ട് കൂടാതെ വെള്ളീച്ചയുടെ ആക്രമണവും സാധാരണയാണ്. ചെടിയുടെ തണ്ടിലും ഇലയിലും വെളുത്തപാടപോലെ പറ്റിക്കിടക്കുന്ന ഒരുതരം ഫംഗസ്സും എഫിഡും ഇതിന്റെ ശത്രുവാണ്. ചീരച്ചെടികളെ സാധാരണമായി ബാധിക്കുന്ന ഇലപ്പുള്ളിരോഗവും മൊസൈക്ക് രോഗവും ഇതിന് സർവ്വസാധാരണമാണ്. വേപ്പെണ്ണ എമെൽഷൻ, വേപ്പധിഷ്ഠിത കീടനാശിനികൾ എന്നിവ കടുകിലെ കീടബാധയ്ക്കും രോഗബാധയ്ക്കും ഉത്തമമാണ്. വിളവെടുപ്പിന്റെ സമയത്തുള്ള കിടനാശിനിപ്രയോഗം കടുകെണ്ണയുടെ നിലവാരത്തെ ബാധിക്കും.