malabar

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി മിൽമ മലബാർ മേഖലാ യൂണിയനും അനുബന്ധ സ്ഥാപനമായ എം.ആർ.ഡി.എഫും ക്ഷീരസംഘങ്ങളും ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 55.85 ലക്ഷം രൂപ കൈമാറി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ക്ഷീരവികസന വകുപ്പ് മന്ത്രി കെ. രാജുവിന് മിൽമ മലബാർ മേഖലാ യൂണിയൻ ചെയർമാൻ കെ.എസ്. മണി ചെക്ക് കൈമാറി.

ക്ഷീരവികസന വകുപ്പ് ഡയറക്‌ടർ എസ്. ശ്രീകുമാർ, മാനേജിംഗ് ഡയറക്‌ടർ കെ.എം. വിജയകുമാരൻ, എം.ആർ.ഡി.എഫ് സി.ഇ.ഒ ജോർജ്ജുകുട്ടി ജേക്കബ് എന്നിവർ സന്നിഹിതരായിരുന്നു. ക്ഷീരസംഘങ്ങളെ കൂടാതെ, ചെയർമാൻ, ഭരണസമിതി അംഗങ്ങൾ, എന്നിവരുടെയും ജീവനക്കാരുടെയും സംഭാവന ഉൾപ്പെടുന്ന തുകയാണ് കൈമാറിയത്.