തിരുവനന്തപുരം: വിദേശത്തു നിന്നും വരുന്ന പ്രവാസികളിൽ നിന്നും ക്വാറന്റെെൻ ചിലവ് താങ്ങാൻ കഴിയുന്നവരിൽ നിന്നും മാത്രം ഈടാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാവപ്പെട്ടവരെ ബുദ്ധിമുട്ടിക്കില്ലെന്നും ചെലവ് താങ്ങാന്‍ കഴിയുന്നവരില്‍ നിന്നുമാത്രം അത് ഈടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദേശത്തുള്ള സംഘടനകൾ ഫ്ലൈറ്റ് ചാർട്ട് ചെയ്തു വരാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ സംസ്ഥാന സർക്കാരിനെ മുൻകൂട്ടി അറിയിക്കണം. എങ്കിലേ ക്രമീകരണങ്ങൾ നടത്താനാകൂ. ഇതുസംബന്ധിച്ച തീരുമാനങ്ങൾ സർക്കാർ പിന്നീട് അറിയിക്കും. ആരാധനാലയങ്ങൾ തുറക്കുന്നതിൽ തീരുമാനവും പിന്നീട് അറിയിക്കും. വിദേശത്തു നിന്ന് വരുന്നവർ നിർബന്ധമായും സർക്കർ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. സർക്കാരിനെ അറിയിക്കാതെ വന്നാൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.