mask

കൊവിഡ് 19 നെതിരെയുള്ള പ്രധാന പ്രതിരോധ മാർഗങ്ങളിലൊന്നാണ് മാസ്‌കിന്റെ ഉപയോഗം. എന്നാൽ മാസ്‌കിന്റെ ഉപയോഗം തെറ്റായ രീതിയിലാണെങ്കിൽ ഗുണമല്ല ദോഷമാണുണ്ടാവുക.


ശ്രദ്ധിക്കാൻ:

മാസ്‌ക് ധരിക്കും മുൻപും ശേഷവും ആൽക്കഹോൾ ബേസ്ഡ് ഹാൻഡ് റബ് അല്ലെങ്കിൽ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡ് നേരമെടുത്ത് കൈകൾ അണുവിമുക്തമാക്കണം.

മെറ്റാലിക് ഭാഗം ഉള്ളിൽ വരണം , മാസ്‌കിന്റെ മുകൾഭാഗം മൂക്കും വായും മൂടുന്ന രീതിയിൽ , വള്ളികൾ പിന്നിൽ കെട്ടുകയോ, ചെവിയിൽ കൊരുത്ത് വയ്ക്കുകയോ ചെയ്യുക.

മുഖവും മാസ്‌കും തമ്മിൽ വിടവുണ്ടാകരുത്

മുഖത്തിരിക്കുന്ന മാസ്‌കിൽ സ്പർശിക്കരുത്.


മാസ്‌ക് നനയുക, ഉപയോഗശൂന്യമാവുക, നിശ്ചിത സമയം കഴിയുക എന്നീ സാഹചര്യങ്ങളിൽ സുരക്ഷിതമായി നീക്കം ചെയ്യുക. ​


മാസ്‌ക് നീക്കുമ്പോൾ മുഖത്തെ ആവരണം ചെയ്തിട്ടുള്ള ഭാഗത്ത് സ്പർശിക്കരുത്. ലേസിൽ പിടിച്ച് അഴിക്കുക.


ഒറ്റത്തവണ ഉപയോഗിക്കേണ്ട മാസ്‌കുകൾ വീണ്ടുമുപയോഗിക്കരുത്.


മാസ്‌ക് ലേസിൽ പിടിച്ചു മാത്രം അടപ്പുള്ള വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കുക. ഇതിനു ശേഷവും കൈകൾ 20 സെക്കൻഡ് എടുത്ത് ശുചിയാക്കുക. സാധാരണ സർജിക്കൽ മാസ്‌കാണെങ്കിൽ 4​ 6 മണിക്കൂർ കഴിയുമ്പോൾ മാറ്റുക.