ഇൗ വർഷത്തെ ട്വന്റി- 20 ലോകകപ്പ് മാറ്റിവയ്ക്കുന്നതിൽ തീരുമാനമെടുക്കും
ദുബായ് : ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ ഉന്നതതലയോഗം ഇന്ന് ഒാൺലൈനായി നടക്കും. ഈ വർഷം ഒക്ടോബറിൽ ആസ്ട്രേലിയയിൽ നിശ്ചയിച്ചിരിക്കുന്ന ട്വന്റി- 20 ലോകകപ്പിന്റെ ഭാവി ഉൾപ്പടെയുള്ള കാര്യങ്ങൾ ഇൗ യോഗത്തിൽ നിശ്ചയിക്കും. ഇൗ ലോകകപ്പ് 2022 ലേക്ക് മാറ്റിവച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഐ.സി.സി ചെയർമാൻ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന് നാമനിർദ്ദേശം സമർപ്പിക്കാനുള്ള തീയതിയും യോഗം തീരുമാനിക്കും.
ആസ്ട്രേലിയയിലെ ലോകകപ്പ് മാറ്റിവച്ചാൽ ആ സമയത്ത് ഐ.പി. എൽ തുടങ്ങാനാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ പദ്ധതി. ലോകകപ്പ് 2020ലേക്ക് മാറ്റിവച്ചാലും ആതിഥേയർ ആസ്ട്രേലിയ തന്നെ ആയിരിക്കും.