pardo

ലണ്ടൻ : ഇംഗ്ളീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് മാഞ്ചസ്റ്റർ സിറ്റിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അരങ്ങേറ്റക്കാരനെന്ന റെക്കാഡിന് ഉടമയായ ഗ്ലിൻ പാർഡോ (73) അന്തരിച്ചു. 1962-ൽ 15 വർഷവും 341 ദിവസവും പ്രായമുള്ളപ്പോൾ ബർമിംഗ്ഹാം സിറ്റിക്കെതിരെയാണ് ഡിഫൻഡറായി പാർഡോ അരങ്ങേറിയത്.

1962 മുതൽ 1976 വരെ നീണ്ട കരിയറിൽ പാർഡോ 380 മത്സരങ്ങളിൽ ബൂട്ടുകെട്ടി. 22 ഗോളുകളും സ്വന്തമാക്കി. മാഞ്ചെസ്റ്റർ സിറ്റിക്കുവേണ്ടി മാത്രമാണ് ഇദ്ദേഹം ബൂട്ടുകെട്ടിയത്.

സിറ്റിക്കൊപ്പം 1968-ലെ ലീഗ് കിരീടം, 1969-ലെ എഫ്.എ കപ്പ് , 1970-ലെ ലീഗ് കപ്പ് എന്നിവ നേടി. 1970-ൽ വെംബ്ലിയിൽ വെസ്റ്റ് ബ്രോമിനെതിരേ നടന്ന ലീഗ് കപ്പ് ഫൈനലിൽ ഗോള്‍ നേടി. അതേ വർഷം മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ മത്സരത്തില്‍ ജോർജ് ബെസ്റ്റുമായുള്ള കൂട്ടിയിടിക്കിടെ ഗുരുതരമായി പരിക്കേറ്റ പാർഡോയ്ക്ക് രണ്ടു വർഷം കളിത്തിലിറങ്ങാനായിരുന്നില്ല. ദേശീയ ടീമിൽ അവസരം ലഭിക്കാത്ത ഏറ്റവും മികച്ച ഇംഗ്ലണ്ട് താരമെന്നാണ് പാർഡോ അറിയപ്പെടുന്നത്.