'ഹാരി പോട്ടർ' പുസ്തകങ്ങളിലൂടെ സിനിമയിലൂടെയും കുട്ടികളുടെയും മുതിർന്നവരുടെയും പ്രിയപ്പെട്ട എഴുത്തുകാരിയായ ജെ.കെ.റൗളിംഗിന്റെ ഏറ്റവും പുതിയ രചന ഓൺലൈനിൽ പ്രകാശിതമാകുന്നു. ജെ.കെ. റൗളിംഗ് കുട്ടികൾക്കായി എഴുതിയ ഏറ്റവും പുതിയ പുസ്തകം ഓൺലൈനിലൂടെ സൗജന്യമായി വായിക്കാം. ദി ഇക്കബോഗ് (The ickabog) എന്ന് പുസ്തകം ഒരു യക്ഷിക്കഥയായാണ് രചയിതാവ് റൗളിംഗ് അവതരിപ്പിച്ചിരിക്കുന്നത്. റൗളിംഗ് മുമ്പ് എഴുതപ്പെട്ട മറ്റു കൃതികളുമായി ബന്ധമില്ലാത്തതാണ് ഇത്. ഒരു സാങ്കല്പിക ഭൂമിയിൽ നടക്കുന്ന കഥയാണ് ഇക്കബോഗിന്റേത്. ഓൺലൈനിൽ ആദ്യ രണ്ടുഭാഗങ്ങളാണ് വായനക്കാർക്ക് ലഭിക്കുന്നത്.
The first two chapters of The Ickabog are available for free here:https://t.co/afFEfRQQ5C
നവംബറിൽ പുസ്തകമായും ഇ-ബുക്കായും ഓഡിയോ ബുക്കായും ഇത് പ്രസിദ്ധീകരിക്കും. തുടർന്ന് ലഭിക്കുന്ന റോയൽറ്റി തുക കൊവിഡ് മഹാമാരി മൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്ന പദ്ധതിയിലേക്ക് സംഭാവനയായി നൽകാനാണ് തീരുമാനം.
റോബര്‍ട്ട് കാൾബ്രൈത്ത് എന്ന പേരിൽ ദി കാഷ്വൽ വേക്കൻസി, ദി കൊക്കിസ് കോളിംഗ് തുടങ്ങിയ നോവലുകൾ റൗളിംഗ് മുമ്പ് എഴുതിയിരുന്നു. തുടർന്ന് കുട്ടികൾക്കായി എഴുതുന്നതിൽ നിന്ന് ഇടവേള എടുക്കുകയായിരുന്നു. .