ബുണ്ടസ് ലിഗയിൽ ബൊറൂഷ്യ ഡോർട്ട്മുണ്ടിനെ കീഴടക്കി ബയേൺ മ്യൂണിക്ക്
ലീഗ് പട്ടികയിൽ ബൊറൂഷ്യയെക്കാൾ ഏഴ് പോയിന്റ് മുന്നിൽ ബയേൺ
1-0
മ്യൂണിക്ക് : ബുണ്ടസ് ലിഗയുടെ തിരിച്ചുവരവിൽ മൂന്നാമത്തെ വിജയവും നേടിയ ബയേൺ മ്യൂണിക്ക് തങ്ങളുടെ എട്ടാം കിരീടധാരണത്തിന് തൊട്ടടുത്തെത്തി. കഴിഞ്ഞരാത്രി ലീഗിലെ രണ്ടാം സ്ഥാനക്കാരായ ബൊറൂഷ്യ ഡോർട്ട് മുണ്ടിനെ ഏകപക്ഷീയമായ ഏകഗോളിന് കീഴടക്കിയാണ് ബയേൺ ഏഴുപോയിന്റിന്റെ ലീഡുനേടിയത്.
ബൊറൂഷ്യയുടെ തട്ടകമായ ഇഡുന സിഗ്നൽ പാർക്കിൽ നടന്ന മത്സരത്തിൽ ജോഷ്വ കിമ്മിഷിന്റെ ഒറ്റ ഗോളിലായിരുന്നു ബയേണിന്റെ ജയം .43- ാം മിനിട്ടിലായിരുന്നു കിമ്മിഷിന്റെ ഗോൾ.ഗോൾമുഖത്തുനിന്ന് 20വാര അകലെവച്ച് ഒരു ചിപ്പ് ഷോട്ടിലൂടെയാണ് കിമ്മിഷ് വിജയ ഗോൾ നേടിയത്. രണ്ടാം പകുതിയിൽ സൂപ്പർ താരം ഹാലാൻഡിന് പരിക്കേറ്റ് പുറത്തുപോകേണ്ടിവന്നത് ബയേണിന് തിരിച്ചടിയായി.
ഇൗ വിജയത്തോടെ ബയേണിന് 28 മത്സരങ്ങളിൽ നിന്ന് 64 പോയിന്റായി.
ബൊറൂഷ്യയ്ക്ക് 28 മത്സരങ്ങളിൽ നിന്ന് 57 പോയിന്റായതേയുള്ളൂ. ലോക്ക്ഡൗണിനെത്തുടർന്ന് ലീഗ് നിറുത്തിവയ്ക്കുമ്പോൾ ഇരു ടീമുകളും തമ്മിലുള്ള പോയിന്റ് വ്യത്യാസം നാലായിരുന്നു.
ഇരു ടീമുകളും കഴിഞ്ഞ ആറ് മത്സരങ്ങളിൽ തുടർവിജയം നേടിയ ശേഷമാണ് നേർക്ക്നേർ പോരാടാനെത്തിയത്.
400
ബുണ്ടസ് ലീഗയിൽ ബയേൺ ഗോളി മാനുവൽ ന്യൂയർ 400 മത്സരങ്ങൾ തികച്ചു.
വോൾവ്സ് ബർഗിന് ജയം ബുണ്ട്സ് ലിഗയിൽ കഴിഞ്ഞ ദിവസം നടന്ന മറ്റ് മത്സരങ്ങളിൽ വോൾവ്സ് ബർഗ് വിജയം നേടിയപ്പോൾ എയ്‌ൻട്രാൻക്‌റ്റ് ഫ്രാങ്ക്ഫുർട്ട് ഫ്രേയ്ബർഗുമായി 3-3 ന് സമനില വഴങ്ങി. ബർഡർ ബ്രെമനും ബൊറൂഷ്യ മോൺഷെംഗ്ളാബാഷും തമ്മിലുള്ള മത്സരം ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. ഒന്നിനെതിരെ നാലു ഗോളുകൾക്ക് ബയേർ ലെവർകൂസനെയാണ് വോൾവ്സ് ബർഗ് കീഴടക്കിയത്. 43,75 മിനിട്ടുകളിലായി പൊൻഗ്രാസിച്ച് വോൾവ്സിനായി രണ്ട് ഗോളുകൾ നേടി. 64-ാം മിനിട്ടിൽ അർനോൾഡും 67-ാം മിനിട്ടിൽ സ്റ്റെഫാനും മറ്റു ഗോളുകൾ നേടി. 85-ാം മിനിട്ടിൽ ബൗംഗാർട്ട്മിംഗറാണ് ലെവർകൂസന്റെ ആശ്വാസഗോൾ നേടിയത്. എയ്‌ൻട്രാൻക്‌റ്റും ഫ്രേയ്ബർഗും തമ്മിലുള്ള മത്സരത്തിന്റെ ആദ്യ പകുതി 1-1ന് സമനിലയിലായിരുന്നു. 28-ാം മിനിട്ടിൽ ഗ്രിഫോയിലൂടെ ഫ്രേയ്‌ബർഗാണ് ആദ്യ സ്കോർ ചെയ്തത്. 35-ാം മിനിട്ടിൽ ആന്ദ്രേ സിൽവ എയ്ൻട്രാക്‌റ്റിനായി സ്കോർ ചെയ്തു. 67, 69 മിനിട്ടുകളിലായി പീറ്റേഴ്സണും ഹോളെറും ഗോൾ നേടിയപ്പോൾ ഫ്രേയ്ബർഗ് 3-1 ന് മുന്നിലെത്തി. 79-ാം മിനിട്ടിൽ കമാദ, 82-ാം മിനിട്ടിൽ ചാൻഡ്ലർ എന്നിവർ സ്കോർ ചെയ്തതോടെ എയ്ൻട്രാൻക്‌റ്റ് സമനില പിടിച്ചു. എവേ ലീഗ് ലോക് ഡൗണിനു ശേഷം ബുണ്ട്സ് ലീഗ പുനരാരംഭിച്ചപ്പോൾ നടന്ന 19 മത്സരങ്ങളിൽ 11 എണ്ണത്തിലും വിജയിച്ചത് എവേ ടീമുകളാണ്. പോയിന്റ് നില (ടീം, മത്സരങ്ങൾ, പോയിന്റ് ക്രമത്തിൽ) ബയേൺ മ്യൂണിക്ക് 28-64 ബൊറൂഷ്യ ഡേർട്ട്മുണ്ട് 28-57 ലെപ്‌സിഗ് 27-54 മോൺഷെംഗ്ളാബാഷ് 28-53 ലെവർകൂസൻ 28-53 മത്സരഫലങ്ങൾ വോൾഫ്സ്ബർഗ് 4 - ലെവർ കൂസൻ 1 എയ്‌ൻ ട്രാൻക്ട‌് 3 - ഫ്രേയ് ബർഗ് 3 വെർഡർ ബ്രെമൻ 0 - മോൺ ഷെംഗ്ലാബാഷ് 0