തിരുവനന്തപുരം: ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ തിരുവനന്തപുരം ശാഖയുടെ നേതൃത്വത്തിൽ അംഗങ്ങൾക്കുള്ള സുരക്ഷാ കിറ്റ് വിതരണം ചെയ്‌തു. പ്രശസ്‌ത മജീഷ്യൻ ഗോപിനാഥ് മുതുകാട്, ക്യാപ്‌ടൻ ഡോ.വിവേകിന് ആദ്യ കിറ്റ് നൽകി കൊണ്ടാണ് ഉദ്‌ഘാടനം നിർവഹിച്ചത്. പ്രസിഡന്റ് ഡോ. തരുൺ വി.ജേക്കബ്, സെക്രട്ടറി ഡോ. സിദ്ധാർത്ഥ് വി നായർ, മുൻ പ്രസിഡന്റ് ഡോ.അരുൺ രാമചന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു. 410 അംഗങ്ങൾക്കുള്ള സുരക്ഷാ കിറ്റാണ് വിതരണം ചെയ‌്തത്.