ബംഗളൂരു: കന്നഡ ടെലിവിഷൻ താരവും മോഡലുമായ മെബീന മൈക്കൽ (22) കാറപകടത്തിൽ മരിച്ചു. കർണാടകയിലെ ദേവിഹള്ളിയിൽ വച്ച് നടിയും രണ്ട് സുഹൃത്തുക്കളും സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടനെ തന്നെ മെബീനയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇവരുടെ സുഹൃത്തുക്കളുടെ നില ഗുരുതരമാണ്. 2018ൽ പ്യാത്തേ ഹുഡിഗിർ ഹള്ളി ലൈഫ് എന്ന റിയാലിറ്റി ഷോയിൽ മെബീന ഒന്നാമതെത്തിയിരുന്നു.