savarkar

ബെംഗളൂരു: കർണാടകയിലെ യെലഹങ്കയിലെ പുതിയ ഫ്ലൈഓവറിന് വി.ഡി. സവർക്കറുടെ പേരിടാനുള്ള തീരുമാനത്തെ എതിർത്ത് പ്രതിപക്ഷം. ബി.എസ്. യെദ്യൂരപ്പ സർക്കാരിന്റെ തീരുമാനത്തെ എതിർത്താണ് പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസും ജനതാദളും രംഗത്തെത്തിയത്. സവർക്കറുടെ 137-ാം ജന്മവാർഷിക ദിനമായ വ്യാഴാഴ്ചയാണ് ഫ്ലൈഓവർ മുഖ്യമന്ത്രി യെദ്യൂരപ്പ ഉദ്ഘാടനം ചെയ്യുന്നത്.

സർക്കാരിന്റെ തീരുമാനം സംസ്ഥാനത്തെ സ്വാതന്ത്ര്യസമരസേനാനികളെ അപമാനിക്കുന്നതാണെന്ന് കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ പറഞ്ഞു . മുൻ മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി. കുമാരസ്വാമിയും സർക്കാരിന്റെ നീക്കത്തെ എതിർത്തു.

എന്നാൽ സ്വാതന്ത്ര്യസമര സേനാനികളിൽ പ്രതിഭാശാലിയാണ് സവർക്കറെന്നും രാജ്യത്തിനുവേണ്ടി ത്യാഗം ചെയ്ത അത്തരമൊരു മഹാത്മാവിനോടുള്ള ബഹുമാനത്തിന്റെ അടയാളമാണ് ഇതെന്നും ബി.ജെ.പി വക്താവ് എസ് പ്രകാശ് പറഞ്ഞു