ബംഗളൂരു: വായ്‌പാ തിരിച്ചടവുകൾക്കുള്ള മോറട്ടോറിയം റിസർവ് ബാങ്ക് മൂന്നുമാസത്തേക്ക് കൂടി നീട്ടിയ പശ്‌ചാത്തലത്തിൽ, ഇടപാടുകാരുടെ പ്രയോജനാർത്ഥം നടപടികൾ ലളിതമാക്കി എസ്.ബി.ഐ. യോഗ്യരായ വായ്‌പാ ഇടപാടുകാ‌ർക്ക് 'ഓട്ടോമാറ്റിക്കായി" മൂന്നുമാസത്തേക്ക് എസ്.ബി.ഐ മോറട്ടോറിയം നൽകും. അതേസമയം, ഇക്കാര്യത്തിൽ ഉപഭോക്താവിന്റെ താത്പര്യം അറിയിക്കാൻ അഞ്ചു ദിവസത്തെ സമയവും അനുവദിക്കും.

85 ലക്ഷം ഇടപാടുകാരെ ഇതു സംബന്ധിച്ച് എസ്.എം.എസ് മുഖേന അറിയിക്കുന്നുണ്ടെന്ന് എസ്.ബി.ഐ വ്യക്തമാക്കി. മോറട്ടോറിയം വേണ്ടവർ ഈ വിർച്വൽ മൊബൈൽ നമ്പറിലേക്ക് (വി.എൻ.എം) ''YES" എന്ന് അയയ്ക്കണം. താത്പര്യമില്ലാത്തവർ ഒന്നും ചെയ്യേണ്ട. ജൂൺ, ജൂലായ്, ആഗസ്‌റ്റ് കാലയളവിലേക്കാണ് മോറട്ടോറിയം ലഭിക്കുക.