ന്യൂഡൽഹി:കൊവിഡ് ഹോട്ട്‌സ്‌പോട്ടിൽ നിന്ന് ഉടമസ്ഥനോടൊപ്പം യാത്രചെയ്‌തെത്തിയ കുതിരയ്ക്കും 14 ദിവസത്തെ ക്വാറന്റൈൻ വിധിച്ച് കാശ്മീരിലെ ആരോഗ്യപ്രവർത്തകർ. തെക്കൻ കാശ്മീരിലെ കൊവിഡ് ഹോട്ട്‌സ്‌പോട്ടായ ഷോപ്പിയാനിൽ നിന്ന് രജൗരിയിലെത്തിയ കുതിരയെയാണ് മാറ്റിപ്പാർപ്പിക്കാൻ ഉത്തരവിട്ടിരിക്കുന്നത്. ഉടമസ്ഥനെ സർക്കാർ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഉടമസ്ഥനും കുതിരയ്ക്കും നിലവിൽ രോഗലക്ഷണങ്ങളൊന്നം ഇല്ല. ഉടമസ്ഥന്റെ സ്രവം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
മൃഗങ്ങളിലെ രോഗവ്യാപനത്തെക്കുറിച്ച് വിവരങ്ങളോ നിർദ്ദേശങ്ങളൊ ലഭിച്ചിട്ടില്ലെങ്കിലും മുൻകരുതലെന്ന നിലയിലാണ് നടപടിയെന്ന അധികൃതർ പറയുന്നു. മൃഗങ്ങളിലും മനുഷ്യരിലും കൊവിഡ് വൈറസ് ഘടന വ്യത്യസ്തമാണെന്നും മൃഗസംരക്ഷണവകുപ്പ് അധികൃതർ അറിയിച്ചു.