തിരുവനന്തപുരം:സായുധസേനാ അഡിഷണൽ ഡി.ജി.പി എം.ആർ. അജിത് കുമാറിനെ പുതിയ ഗതാഗത കമ്മിഷണറായി നിയമിച്ചു.
ആസൂത്രണ- സാമ്പത്തികകാര്യ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.എ. ജയതിലകിനെ റവന്യൂപ്രിൻസിപ്പിൽ സെക്രട്ടറിയാക്കി. ഹൗസിംഗ് വകുപ്പിന്റെ ചുമതലയുമുണ്ടാകും. റവന്യൂവിൽ നിന്ന് ഡോ.വി. വേണുവിനെ ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് പ്രിൻസിപ്പൽസെക്രട്ടറിയാക്കി. പ്ലാനിംഗ് ബോർഡ് സെക്രട്ടറിയുടെയും സാംസ്കാരികകാര്യ (ആർക്കിയോളജി, ആർക്കൈവ്സ്, മ്യൂസിയം) വകുപ്പ് പ്രിൻസിപ്പൽസെക്രട്ടറിയുടെയും ചുമതലകളും ഇദ്ദേഹത്തിനുണ്ട്.