gdp

ന്യൂഡൽഹി: നടപ്പുവർഷം (2020-21) ഏപ്രിൽ-ജൂൺ പാദത്തിൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്‌പാദന (ജി.ഡി.പി) വളർച്ച നെഗറ്റീവ് 40 ശതമാനം വരെ ഇടിഞ്ഞേക്കാമെന്ന് എസ്.ബി.ഐ റിസർച്ചിന്റെ റിപ്പോർട്ട്. നടപ്പുവർഷം വളർച്ചാനിരക്ക് നെഗറ്രീവ് 6.8 ശതമാനമായിരിക്കും. സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്തേകാൻ നടപ്പുവർഷം കേന്ദ്രസർക്കാർ മറ്റൊരു രക്ഷാപാക്കേജ് കൂടി പ്രഖ്യാപിച്ചേക്കുമെന്നും എസ്.ബി.ഐ റിസർച്ച് സൂചിപ്പിച്ചു.

ഉപഭോഗം മെച്ചപ്പെട്ടാൽ രണ്ടാംപാദമായ ജൂലായ്-സെപ്‌തംബറിൽ വളർച്ച 7.1 ശതമാനത്തിലേക്ക് മെച്ചപ്പെടും. ജൂൺപാദത്തിൽ നെഗറ്റീവ് 25 ശതമാനവും നടപ്പുവർഷം നെഗറ്റീവ് അഞ്ചു ശതമാനവുമായിരിക്കും വളർച്ച എന്നാണ് റേറ്റിംഗ് ഏജൻസിയായ ക്രിസിലിന്റെ വിലയിരുത്തൽ.