ന്യൂയോർക്: . അമേരിക്കൻ സ്വകാര്യ ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്‌പേസ് എക്സ് റോക്കറ്റിലേറി നാസ ഗവേഷകർ ബഹിരാകാശത്തേക്ക്. രാഗൺ ക്രൂ കാപ്‌സ്യൂൾ എന്ന പര്യവേഷണ വാഹനത്തിലാണ് ബെങ്കെൻ, ഡഗ്ഗ് ഹർലി എന്നീ നാസ ഗവേഷകർ ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടുന്നത്. ഒമ്പത് വർഷക്കാലമായി റഷ്യൻ ബഹിരാകാശപേടകത്തിലായിരുന്നു അമേരിക്കൻ ഗവേഷകരെ ബഹിരാകാശ നിലയത്തിലേക്ക് അയച്ചിരുന്നത്. അമേരിക്കൻ മണ്ണിൽ നടക്കുന്ന വിക്ഷേപണം എന്നതിലുപരി ഒരു സ്വകാര്യ വാഹനത്തിലെ ആദ്യ ബഹിരാകാശ സഞ്ചാരം എന്ന പ്രാധാന്യം ഈ വിക്ഷേപണത്തിനുണ്ട്. സ്‌പേസ് എക്സിന്റെ തന്നെ ഫാൽക്കൺ 9റോക്കറ്റിലാണ് വിക്ഷേപണം.
സ്വകാര്യ ബഹിരാകാശപേടകത്തിൽ സഞ്ചരിക്കുന്ന ആദ്യ ബഹിരാകാശ സഞ്ചാരികൾ എന്ന ഖ്യാതി ബെങ്കന്റെയും ഹർലിയുടേയുംപേരിലാവും. സ്‌പേസ് ഷട്ടിൽ പ്രോഗ്രാം നിർത്തിവച്ചതിന് ശേഷം അമേരിക്ക സ്വന്തം ബഹിരാകാശ ഗവേഷകരെ ബഹിരാകാശത്തേക്ക് അയക്കുന്നു എന്ന പ്രത്യകതയും ഇത്തവണയുണ്ട്.
വിക്ഷേപണം തത്സമയം കാണാം-