കേരള സർവകലാശാല
പ്രോജക്ട് /
പ്രാക്ടിക്കൽ
ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ്/കരിയർ റിലേറ്റഡ് സി.ബി.സി.എസ് 2020 പരീക്ഷയുടെ പ്രോജക്ട് സമർപ്പിക്കാനുളള അവസാന തീയതി ജൂൺ 18. പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 29 മുതൽ നടത്തും.
കാലിക്കറ്റ് സർവകലാശാല
പി.ജി പ്രവേശനം
സർവകലാശാലാ പഠന വകുപ്പുകളിലെ പി.ജി പ്രവേശന പരീക്ഷയ്ക്കച 30 വരെ അപേക്ഷിക്കാം. പ്രവേശന പരീക്ഷയ്ക്ക് വയനാട്, കോഴിക്കോട്, പാലക്കാട്, മലപ്പുറം, തൃശൂർ എന്നീ ജില്ലകളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും.
എം.ടെക് അപേക്ഷ
നാനോ സയൻസ് ആൻഡ് ടെക്നോളജി പഠന വകുപ്പിലെ എം.ടെക് പ്രവേശനത്തിന് ജൂൺ 26 വരെ ഓൺലൈനായി അപേക്ഷിക്കാം. ഫീസ്: ജനറൽ 555 രൂപ, എസ്.സി/എസ്.ടി 280 രൂപ. രണ്ട് ഘട്ടങ്ങളായി രജിസ്റ്റർ ചെയ്യണം. ആദ്യഘട്ടത്തിൽ ക്യാപ് ഐഡിയും പാസ്വേഡും മൊബൈലിൽ ലഭിക്കുന്നതിന് അടിസ്ഥാനവിവരങ്ങൾ നൽകുകയും രണ്ടാം ഘട്ടത്തിൽ ലോഗിൻ ചെയ്ത് അപേക്ഷ പൂർത്തിയാക്കുകയും വേണം. അപേക്ഷയുടെ അവസാനമാണ് ഫീസ് അടക്കേണ്ടത്. പ്രിന്റൗട്ട് സർവകലാശാലയിലേക്ക് അയക്കേണ്ടതില്ല. ഫോൺ: 0494 2407374.
പ്രോജക്ട്/വൈവ
വിദൂരവിദ്യാഭ്യാസം ആറാം സെമസ്റ്റർ ബി.ബി.എ (2017 പ്രവേശനം) പ്രോജക്ടുകൾ ജൂൺ 13ന് രജിസ്റ്റർ ചെയ്ത കേന്ദ്രങ്ങളിൽ ഐ.ഡി കാർഡ് സഹിതം ഹാജരായി കോ ഓർഡിനേറ്റർക്ക് സമർപ്പിക്കണം. പ്രോജക്ട് അടിസ്ഥാനമാക്കിയുള്ള വൈവാവോസി അന്ന് നടക്കും. കേന്ദ്രങ്ങൾ: തൃശൂർ, പാലക്കാട് ജില്ലകൾ (തൃശൂർ സെന്റ് തോമസ് കോളേജ്), മലപ്പുറം (വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജ്), കോഴിക്കോട് (മടപ്പള്ളി ഗവ.കോളേജ്).
എം.ജി സർവകലാശാല
ആറാം സെമസ്റ്റർ ബിരുദ പരീക്ഷകൾ
കൊവിഡിനെ തുടർന്ന് മാറ്റിവച്ച എം.ജി സർവകലാശാല ആറാം സെമസ്റ്റർ ബിരുദ പരീക്ഷകൾ പുനഃക്രമീകരിച്ചു. ആറാം സെമസ്റ്റർ സി.ബി.സി.എസ്. (2017 അഡ്മിഷൻ പ്രൈവറ്റ് രജിസ്ട്രേഷൻ) പരീക്ഷകൾ യഥാക്രമം ജൂൺ അഞ്ച്, ഒന്ന്, മൂന്ന്, ആറ് തീയതികളിൽ നടക്കും. സമയക്രമം: ഉച്ചകഴിഞ്ഞ് 1.30 മുതൽ 4.30 വരെ. (വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മുതൽ വൈകിട്ട് അഞ്ചുവരെ)
ആറാം സെമസ്റ്റർ സി.ബിസി.എസ്. (2017 അഡ്മിഷൻ റഗുലർ) പരീക്ഷകൾ യഥാക്രമം ജൂൺ അഞ്ച്, ഒന്ന്, മൂന്ന്, ആറ് തീയതികളിൽ നടക്കും. സമയക്രമം: ഉച്ചകഴിഞ്ഞ് 1.30 മുതൽ 4.30 വരെ. (വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മുതൽ വൈകിട്ട് അഞ്ചുവരെ)
ആറാം സെമസ്റ്റർ ബിരുദം (20132016 അഡ്മിഷൻ റീഅപ്പിയറൻസ്), ബി.എസ്സി. സൈബർ ഫോറൻസിക് (2017 അഡ്മിഷൻ റഗുലർ/20142016 അഡ്മിഷൻ റീഅപ്പിയറൻസ്) സി.ബി.സി.എസ്.എസ്. പരീക്ഷകൾ യഥാക്രമം ജൂൺ ഒന്ന്, മൂന്ന്, ആറ് തീയതികളിൽ നടക്കും. സമയക്രമം: രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ.
ബി.എസ്.സി ഇലക്ട്രോണിക്സ് മോഡൽ 3 (സി.ബി.സി.എസ്. 2017 അഡ്മിഷൻ റഗുലർ) പരീക്ഷകൾ യഥാക്രമം ജൂൺ ഒന്ന്, മൂന്ന് തീയതികളിൽ നടക്കും. സമയക്രമം: ഉച്ചകഴിഞ്ഞ് 1.30 മുതൽ 4.30 വരെ.
ആറാം സെമസ്റ്റർ ബി.വോക് (2017 അഡ്മിഷൻ റഗുലർ, 20142016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ യഥാക്രമം ജൂൺ ഒന്ന്, മൂന്ന്, അഞ്ച് തീയതികളിൽ നടക്കും. സമയക്രമം: രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ.