ഫ്‌ളോറിഡ: ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം അമേരിക്കയുടെ ബഹിരാകാശ ഗവേഷകരുമായുള്ള സ്പേസ് എക്സിന്റെ വിക്ഷേപണം അവസാനനിമിഷം മാറ്റി. മോശം കാലാവസ്ഥയെതുടർന്നാണ് ഇന്ന് പുലർച്ചെ 2.03ന് നടത്താനിരുന്ന വിക്ഷേപണം മാറ്റിവച്ചത്. അടുത്ത വിക്ഷേപണം ശനിയാഴ്ച വൈകിട്ട് 3.22ന് (ഇന്ത്യൻ സമയം ഞായർ പുലർച്ചെ 12.52ന് നടക്കുമെന്ന് നാസയും സ്പേസ്എക്സും അറിയിച്ചു..
Standing down from launch today due to unfavorable weather in the flight path. Our next launch opportunity is Saturday, May 30 at 3:22 p.m. EDT, or 19:22 UTC
— SpaceX (@SpaceX) May 27, 2020
അമേരിക്കന്‍ സ്വകാര്യ ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്‌പേസ് എക്‌സ് നിര്‍മിച്ച ഡ്രാഗണ്‍ ക്രൂ കാപ്‌സ്യൂളില്‍ ബോബ് ബെങ്കെന്‍, ഡഗ്ഗ് ഹര്‍ലി എന്നീ നാസ ഗവേഷരാണ് ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടാനിരുന്നത് സ്‌പേസ് എക്‌സിന്റെ തന്നെ ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് വിക്ഷേപണം. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലായിരുന്നു വിക്ഷേപണം നിശ്ചയിച്ചിരുന്നത്.
Standing down from launch today due to unfavorable weather in the flight path. Our next launch opportunity is Saturday, May 30 at 3:22 p.m. EDT, or 19:22 UTC
— SpaceX (@SpaceX) May 27, 2020
കഴിഞ്ഞ ഒമ്പത് വര്‍ഷക്കാലമായി റഷ്യന്‍ ബഹിരാകാശ പേടകത്തിലായിരുന്നു അമേരിക്കന്‍ ഗവേഷകരെ ബഹിരാകാശ നിലയത്തിലേക്ക് കൊണ്ടുപോയിരുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം അമേരിക്കന്‍ മണ്ണില്‍ നടക്കുന്ന വിക്ഷേപണം എന്നതിലുപരി ഒരു സ്വകാര്യ വാഹനത്തിലെ ആദ്യ ബഹിരാകാശ സഞ്ചാരം എന്ന പ്രാധാന്യം ഈ വിക്ഷേപണത്തിനുണ്ട്. സ്വകാര്യ ബഹിരാകാശ പേടകത്തില്‍ സഞ്ചരിക്കുന്ന ആദ്യ ബഹിരാകാശ സഞ്ചാരികള്‍ എന്ന ഖ്യാതി ബെങ്കന്റെയും ഹര്‍ലിയുടേയും പേരിലാവും.
As the egress team assists @AstroBehnken and @Astro_Doug out of the capsule, we are looking at a 50% chance of favorable weather for Saturday's launch. pic.twitter.com/D7kI2PmzJa
— NASA (@NASA) May 27, 2020
ഇതുവരെ ഉപയോഗിച്ചിരുന്ന ബഹിരാകാശ പേടകങ്ങളില്‍ നിന്നു വ്യത്യസ്തമായി രൂപകല്‍പനയില്‍ ഏറെ പുതുമകളുള്ള പേടകമാണ് ഡ്രാഗണ്‍ ക്രൂ കാപ്‌സ്യൂള്‍. ബഹിരാകാശ ദൗത്യങ്ങൾക്ക് ചരക്കു പേടകവും മനുഷ്യ പേടകവും വിക്ഷേപണ റോക്കറ്റും ആവർത്തിച്ച് ഉപയോഗിക്കാം എന്നതാണ് ശാസ്ത്റ നേട്ടം. ഇത് ബഹിരാകാശ ദൗത്യങ്ങളുടെ ചിലവ് ഗണ്യമായി കുറയ്ക്കും.