oommenchandi-

കടുത്ത സാമ്പത്തിക ഞെരുക്കംമൂലം നാലാം വാർഷികത്തിന് ആഘോഷമില്ലെന്ന് മുഖ്യമന്ത്രി ഒരു വശത്ത് പറയുമ്പോൾ മറുവശത്ത് നേട്ടങ്ങൾ വിവരിക്കുന്ന രണ്ടരക്കോടി രൂപയുടെ ലഘുലേഖ മൂന്നു പ്രസുകളിൽ അച്ചടിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ.
അഞ്ചു വർഷം കൊണ്ട് ചെയ്യേണ്ടവ നാലു വർഷംകൊണ്ട് ചെയ്‌തെന്നു മുഖ്യമന്ത്രി പറഞ്ഞപ്പോൾ തന്നെ കാര്യം വ്യക്തമായി- ഇനി ഒന്നും ഈ സർക്കാരിൽ നിന്നു പ്രതീക്ഷിക്കേണ്ട.
ലക്ഷ്യങ്ങൾ നാലുവർഷംകൊണ്ട് പൂർത്തിയാക്കിയെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയ പശ്ചാത്തലത്തിൽ ഇരുസർക്കാരുകളും നാലുവർഷം കൊണ്ട് കൈവരിച്ച നേട്ടങ്ങളിലേക്ക് ഒരെത്തിനോട്ടം.

യുഡിഎഫ് സര്‍ക്കാര്‍ നാലാം വർഷം - 2015
എല്‍ഡിഎഫ് സര്‍ക്കാര്‍ നാലാം വർഷം- 2020

കൊച്ചിമെട്രോ സമയബന്ധിതമായി പൂർത്തീകരണത്തിലേക്ക്. 5181 കോടി രൂപ ചെലവും 25.253 കിലോമീറ്റർ ദൈർഘ്യവുമുള്ള ആദ്യഘട്ടം 2016 ആദ്യം പൂർത്തിയാകും. തുടർന്ന് ട്രയൽറൺ നടത്തും. (2016 ഫെബ്രു 22ന് ട്രയൽ റൺ നടത്തി)
യുഡിഎഫ് 90 ശതമാനം പൂർത്തിയാക്കിയ പണി ഇടതു സർക്കാർ പൂർത്തിയാക്കി. ഒന്നാംഘട്ട ത്തിലെ പേട്ട- എസ് എൻജംഗ്ഷൻ വരെയുള്ള റീച്ചിനും രണ്ടാംഘട്ടത്തിലെ കാക്കനാട്/ തൃക്കാക്കര റീച്ചിനും നടപടിയില്ല.

സ്മാര്‍ട്ട്‌സിറ്റി: ആദ്യഘട്ടത്തിൽ ആറര ലക്ഷം ചതുരശ്രയടി കെട്ടിടം സജ്ജമാകുന്നു. ആദ്യഘട്ടത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് 40 ലക്ഷം ചതുരശ്ര അടി വരുന്ന രണ്ടാംഘട്ടത്തിന്റെ നിർമാണോദ്ഘാടനവും നടക്കും. രണ്ടുവർഷത്തിനകം രണ്ടാംഘട്ടം പൂർത്തിയാക്കും.(2016 ഫെബ്രു 22ന് ആദ്യഘട്ടം ഉദ്ഘാടനം ചെയ്തു)

ഇടതുസർക്കാരിന്റെ അവഗണനമൂലം ഒന്നാംഘട്ടത്തിനുശേഷം മുന്നോട്ടുപോയില്ല.

കണ്ണൂർ വിമാനത്താവളം: കണ്ണൂർ വിമാനത്താവളം 2016 മേയിൽ പൂർത്തിയാക്കും. . 2016 ആദ്യം പരീക്ഷണ പറക്കൽ നടത്താൻ തീരുമാനിച്ചു. (2016 ഫെബ്രു 29ന് നടത്തി)
യുഡിഎഫ് 90 ശതമാനം പൂർത്തിയാക്കിയ പണി പൂർത്തിയാക്കി ഇടതു സർക്കാർ ഉദ്ഘാടനം ചെയ്തു.

വിഴിഞ്ഞം പദ്ധതി: ഏറ്റവും നിർണായകമായ ടെണ്ടർ ഏപ്രില്‍ 24നു തുറക്കുന്നു. അഞ്ചു കമ്പനികൾ ടെണ്ടറിന് യോഗ്യത നേടുകയും മൂന്നു കമ്പനികൾ ടെണ്ടറിൽ പങ്കെടുക്കുകയും ചെയ്തു. 817 കോടി രൂപയുടെ വയബിലിറ്റി ഗ്യാപ് ഫണ്ടിന് അനുമതി. 2015 ഡിസംബറിൽ പണി തുടങ്ങി.
2019 ഡിസംബർ 4 ന് പദ്ധതി തീരേണ്ടതായിരുന്നു. ഇനി എന്ന് തീരുമെന്ന് അറിയില്ല. പുലിമുട്ടിന്റെ നിർമ്മാണം മൂന്നിലൊന്ന് കഴിഞ്ഞില്ല.

ലൈറ്റ് മെട്രോ: തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിൽ ലൈറ്റ് മെട്രോ പദ്ധതി. 6,726 കോടി രൂപ ചെലവ്.

പദ്ധതി ഉപേക്ഷിക്കുകയും മെട്രോമാൻ ഇ ശ്രീധരനെയും ഡൽഹി മെട്രോയെയും ഒഴിവാക്കുകയും ചെയ്തു.

സ്റ്റാർട്ടപ്പ്: സ്റ്റാർട്ടപ്പിൽ 900 പദ്ധതികൾക്കു തുടക്കമിട്ടു. 2016 ഫെബ്രുവരിക്കുള്ളിൽ 2000 ം സ്റ്റാർട്ടപ്പുകളും 20,000 തൊഴിലവസരങ്ങളുമാണ് ലക്ഷ്യം. ഇന്ത്യയിലെ ആദ്യത്തെ സ്റ്റാർട്ട് അപ് പദ്ധതി.
എൽഡിഫിന് 2,200 സ്റ്റാർട്ടപ്പുകൾ

റബർ സബ്‌സിഡി: റബറിന് 150 രൂപ ഉറപ്പാക്കുന്ന വിലസ്ഥിരതാ ഫണ്ടിലേക്ക് 300 കോടി വകയിരുത്തി. റോഡ് റബറൈസ് ചെയ്യുന്ന പദ്ധതിക്ക് രൂപം നല്കി.
റബർ വില 100 രൂപയ്ക്ക് താഴെ ആയപ്പോഴും വില സ്ഥിരതാ ഫണ്ടായ 150 രൂപയിൽ വർദ്ധനയില്ല. 80 കോടി രൂപ കുടിശിക.

നീര: 112 വർഷം പഴക്കമുളള അബ്കാരി ചട്ടങ്ങളിൽഭേദഗതി വരുത്തി നീര ചെത്തുന്നതിന് അനുമതി. 173 ലൈസന്‍സുകൾനല്കി.
പദ്ധതി ഉപേക്ഷിച്ചു

ബൈപാസുകൾ: കോഴിക്കോട് ബൈപാസ് പൂർത്തിയായി. മൂന്നു പതിറ്റാണ്ടായി മുടങ്ങിക്കിടന്ന കൊല്ലം, ആലപ്പുഴ ബൈപാസ് റോഡുകളുടെ നിർമാണത്തിന് 50 ശതമാനം ഫണ്ട് നല്കാമെന്ന് യുഡിഎഫ് സർക്കാർ കേന്ദ്രവുമായി ധാരണ ഉണ്ടാക്കിയതിനെ തുടർന്ന് നിർമാണം ആരംഭിച്ചു. തിരുവനന്തപുരം- കഴക്കൂട്ടം ബൈപാസ് നിർമാണം തുടങ്ങി. തലശ്ശേരി-മാഹി ബൈപാസിന്റെ നിർമാണം ഉടൻ തുടങ്ങും. അഞ്ചു ബൈപാസുകൾക്കും കൂടി 1970 കോടി രൂപ ചെലവ്. 1600 കോടി ചെലവിട്ട് 206 പാലങ്ങൾ. കെഎസ്ടിപിയിൽ 363 കി.മീ റോഡ് നിർമാണം തുടങ്ങി.
കൊല്ലം ബൈപാസ് പൂർത്തിയാക്കി. ആലപ്പുഴ, കഴക്കൂട്ടം ബൈപാസ് നിർമാണം ഇനിയും തീർന്നിട്ടില്ല. കെഎസ്ടിപിയിൽ 226 കിമീ റോഡ് പൂർത്തിയാക്കി.

രാഷ്ട്രീയകൊലപാതകം: പതിനൊന്ന്
മുപ്പത്തി ഒന്ന്

മെഡിക്കൽ കോളേജുകൾ: 30 വർഷത്തിനുശേഷം ഗവണ്‍മെന്റ് മെഡിക്കൽ കോളേജുകളുടെ എണ്ണം 16 ആക്കാൻ തീരുമാനം. മഞ്ചേരിയിലും ഇടുക്കിയിലും പാലക്കാടും പുതിയ മെഡിക്കൽ കോളേജുകൾ ഉടനേ ആരംഭിക്കും. തിരുവനന്തപുരത്ത് പുതിയ മെഡിക്കൽകോളജിന്റെ കെട്ടിടം നിർമിച്ച് ഉദ്ഘാടനം ചെയ്തു. കാസർകോഡ് മെഡിക്കൽ കോളജിന്റെ നിർമാണം ആരംഭിച്ചു. വയനാട് മെഡിക്കൽ കോളജിന് വീരേന്ദ്രകുമാറിന്റെ കുടുംബം സൗജന്യമായി ഭൂമി നല്കി. കോന്നി മെഡിക്കൽ കോളജ് കെട്ടിടം പണി പുരോഗമിക്കുന്നു. ഹരിപ്പാട് മെഡിക്കൽ കോളജിന് സ്ഥലം കണ്ടെത്തി. കൊച്ചി, പരിയാരം സഹ.മെഡിക്കൽ കോളേജുകളും പാരിപ്പള്ളി മെഡിക്കൽ കോളജും ഏറ്റെടുക്കാൻ നടപടി ആരംഭിച്ചു.
9 മെഡിക്കൽ കോളജുകൾ മാത്രം. മഞ്ചേരി, പാലക്കാട് എന്നിവ മാത്രമാണ് മുന്നോട്ടുകൊണ്ടുപോയത്. കാസർകോഡ് കോവിഡ് ആശുപത്രിയാക്കി. ഇടുക്കിക്ക് മെഡിക്കൽ കൗണ്‍സിലിന്റെ അംഗീകാരം നേടാൻ ശ്രമമില്ല. തിരുവനന്തപുരം ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളേജാക്കാൻ മെഡിക്കൽ കൗണ്‍സിലിന്റെയും കേന്ദ്രസർക്കാരിന്റെയും അംഗീകാരം കിട്ടിയിട്ടും ഉപേക്ഷിച്ചു. കോന്നി, വയനാട്, ഹരിപ്പാട് എന്നിവ അനിശ്ചിതത്വത്തിൽ

സുകൃതം, ആരോഗ്യകിരണം: 18 വയുസുവരെയുള്ള എല്ലാ കുട്ടികൾക്കും എല്ലാ ചികിത്സയും സർക്കാർ ആശുപത്രികളിൽ ആരോഗ്യകിരണത്തിലൂടെ സൗജന്യം. സുകൃതത്തിൽ എല്ലാ കാൻസർ രോഗികൾക്കും സൗജന്യ ചികിത്സയും മരുന്നും.
നിറുത്തലാക്കി

കാരുണ്യ: കാരുണ്യയിൽ 2015 മേയ് 15 വരെ 86,876 പേര്‍ക്ക് 701 കോടി രൂപയുടെ ധനസഹായം നൽകി. ഗുരുതരമായ 11 ഇനം രോഗങ്ങൾ ബാധിച്ച പാവപ്പെട്ടവർക്ക് രണ്ട് ലക്ഷം രൂപ വരെ നല്കും. ഭാഗ്യക്കുറികളിൽ നിന്നുള്ള വരുമാനമാണ് പദ്ധതിക്ക് ഉപയോഗിക്കുന്നത്.
കാരുണ്യ പദ്ധതി അനിശ്ചിതത്വത്തിൽ ഹീമോഫീലിയ ബാധിതർ ഉൾപ്പെടെ 40,000 രോഗികൾ ആശങ്കയിൽ

ക്ഷേമ പെൻഷൻ: ക്ഷേമ പെൻഷനുകൾ ഏറ്റവും ചുരുങ്ങിയത് 600 രൂപയായും 80 വയസ്സ് കഴിഞ്ഞവർക്ക് 1,200 രൂപയായും വർദ്ധിപ്പിച്ചു. വിഎസ് സർക്കാരിന്റെ കാലത്ത് 14 ലക്ഷം പേർക്കു നല്കിയിരുന്ന ക്ഷേമ പെൻഷൻ 32 ലക്ഷം പേർക്ക് നല്കി.
എല്ലാവർക്കും 1300 രൂപയാക്കി ഏകീകരിച്ചു. ഒന്നിൽ കൂടുതൽ പെൻഷൻ വാങ്ങിയ പാവപ്പെട്ടവരെ ഒഴിവാക്കി.



എല്ലാവർക്കും പാർപ്പിടം: സാഫല്യം, സാന്ത്വനം, സായൂജ്യം, സൗഭാഗ്യം, ഗൃഹശ്രീ എന്നീ പദ്ധതികളിലൂടെ 4,14,552 വീടുകൾ നിർമിച്ചു. പാർപ്പിട മേഖലയ്ക്കുള്ള ബജറ്റ് വിഹിതം 3,259 കോടിയാക്കി ഉയർത്തി. മത്സ്യത്തൊഴിലാളികൾക്ക് 19,000 വീടുകൾ നിർമിച്ചു നല്കി. 48.75 കോടി രൂപയുടെ ഫ്‌ളാറ്റ് സമുച്ചയം നിർമിക്കാനും തുടങ്ങി.
ലൈഫ് മിഷനിലൂടെ 2,19,154 വീടുകൾ നിർമിച്ചു നല്കി. ഇതിൽ 54,098 വീടുകൾ യുഡിഎഫ് ഏതാണ്ട് പൂർത്തിയാക്കിയവ. ബാക്കിയുള്ള 1,65,056 വീടുകളാണ് എൽഡിഎഫ് പൂർത്തിയാക്കിയത്. മത്സ്യമേഖലയിൽ 6224 വീടുകൾ നിർമിച്ചു. ലൈഫിൽ 1666 വീടും.

പട്ടയം: 1.16 ലക്ഷം പേർക്ക് പട്ടയം നല്കി. 1.84പേർക്ക് കൂടി 2016 മാർച്ചിൽ പട്ടയം നല്കുമെന്നു പ്രഖ്യാപിച്ചു.
1.43 ലക്ഷം പേർക്ക് പട്ടയം നല്കി.

ജനസമ്പർക്കം: 2011, 2013, 2015 വർഷങ്ങളിൽ മൂന്നു ജനസമ്പർക്കപരിപാടികൾ 11,45,449 പരാതികളിൽ തീർപ്പുകൽപ്പിച്ചു. 242.87 കോടി രൂപയുടെ ധനസഹായം നല്കി. ജനസമ്പർക്ക പരിപാടിയുടെ അടിസ്ഥാനത്തിൽ നിലവിലുള്ള ചട്ടങ്ങളിൽ മാറ്റം വരുത്തി 45 ഉത്തരവുകൾ പുറപ്പെടുവിച്ചു. ഈ പരിപാടിക്ക് യുഎൻ അവാർഡ് ലഭിച്ചു.
ജനസമ്പർക്ക പരിപാടി ഒഴിവാക്കി

ഒരു രൂപ അരി: എപിഎൽ ഒഴികെ ഒരു രൂപയ്ക്ക് ഒരു കിലോ അരി. എപിഎൽകാർക്ക് 8.90 രൂപ. പൊതുവിതരണരംഗത്ത് കംപ്യൂട്ടർവത്കരണം ആരംഭിച്ചു. 82 ലക്ഷം വനിതകളെ കാർഡുടമകളാക്കി കാർഡ് പുതുക്കി നൽകുന്നു. (2016ൽ സൗജന്യ അരി).
നീല, മഞ്ഞ, റോസ് കാർഡുകൾക്ക് രണ്ടു രൂപയ്ക്ക് അരി. വെള്ളകാർഡിന് ഒരു കിലോ അരിക്ക് 10.90 രൂപ.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 2015 ഫെബ്രു. വരെ വിതരണം ചെയ്തത് 412.50 കോടി രൂപ.
3237 കോടി. ഓഖി, പ്രളയം തുടങ്ങിയവയ്ക്ക് നല്കിയ തുകയും ഗ്രാമീണറോഡുകൾക്കും (961 കോടി)മത്സ്യത്തൊഴിലാളി വീടുകൾക്കും നല്കിയ സഹായവും ഉൾപ്പെടുത്തി.

പൊതുകടം: 1,41,947 കോടി രൂപ
2,64,459 കോടി രൂപ. 1,22,512 കോടി രൂപയുടെ വർധന

(മുൻമുഖ്യമന്ത്രിയാണ് ലേഖകൻ)