ലോകത്തെ ലോക് ഡൗണിലാക്കിയ കൊറോണ വൈറസിനെക്കുറിച്ച് സിനിമയൊരുങ്ങുന്നു. കൊറോണ വൈറസ് എന്ന് പേരിട്ടിരിക്കുന്ന ഇൗ ചിത്രം തെലുങ്കിലാണ് ഒരുങ്ങുന്നത്. രാംഗോപാൽ വർമ്മ അവതരിപ്പിക്കുന്ന ചിത്രം അഗസ്ത്യ മഞ്ചുവാണ് സംവിധാനം ചെയ്യുന്നത്. ലക്ഷ്മീസ് എൻ.ടി.ആർ എന്ന ചിത്രമൊരുക്കിയ സംവിധായകനാണ് ആദിത്യ മഞ്ചു.ദൈവമോ കൊറോണയോ വിചാരിച്ചാൽ നമ്മുടെ ജോലി തടസപ്പെടുത്താനാവില്ലെന്ന് തെളിയിക്കുകയാണ് ലക്ഷ്യമെന്ന് ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തുകൊണ്ടു രാംഗോപാൽ വർമ്മ പറഞ്ഞു.ലോക്ഡൗൺ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രം ലോക് ഡൗൺ കാലത്താണ് ചിത്രീകരിച്ചതും.