lic

ചെന്നൈ: മുതിർന്ന പൗരന്മാർക്ക് പെൻഷൻ ലഭ്യമാക്കുന്ന പ്രധാനമന്ത്രി വയവന്ദന യോജനയുടെ (പി.എം.വി.വി.വൈ) പുതുക്കിയ സ്‌കീം എൽ.ഐ.സി അവതരിപ്പിച്ചു. 60 വയസിനുമേൽ പ്രായമുള്ളവർക്ക് 10 വർഷത്തെ കാലാവധിയിൽ നിക്ഷേപിക്കുന്ന പോളിസിയാണിത്. 15 ലക്ഷം രൂപയാണ് പരമാവധി നിക്ഷേപത്തുക. പെൻഷൻ പ്രതിമാസമോ ത്രൈമാസമോ അർദ്ധവാർഷികമോ വാർഷികമോ ആയി വാങ്ങാം. കുറഞ്ഞ പ്രതിമാസ പെൻഷൻ തുക 1,000 രൂപ. നിക്ഷേപത്തിന്റെ മൂല്യമനുസരിച്ച് പെൻഷൻ തുകയും ഉയരും. പരമാവധി പെൻഷൻ പ്രതിമാസം 10,000 രൂപ.

2023 മാർച്ച് 31വരെ പദ്ധതിയിൽ ചേരാൻ അവസരമുണ്ട്. ഓൺലൈനായും ചേരാം. കാലാവധി പൂർത്തിയാകുമ്പോൾ നിക്ഷേപിച്ച തുക പോളിസി ഉടമയ്ക്ക് തിരികെ ലഭിക്കും. 2020-21 വർഷത്തേക്കുള്ള പലിശ 7.40 ശതമാനമാണ്. നിക്ഷേപകൻ മരണപ്പെട്ടാൽ അവകാശിക്ക് തുക ലഭിക്കും. പദ്ധതിയിൽ ചേർന്ന് മൂന്നുവർഷം കഴിഞ്ഞാൽ 75 ശതമാനം വരെ തുക വായ്‌പയായി നേടാം.