evander-hollyfield-tyson
evander hollyfield tyson

ലണ്ടൻ : പ്രായമൊരുപാടായെങ്കിലും മൈ​ക്​ ടൈ​സ​​​ൻ എന്ന പേരുകേട്ടിട്ട് മിണ്ടാതിരുന്നാൽ താനെങ്ങനെ ഇവാൻഡർ ഹോളിഫീൽഡാകും ?... മു​ൻ ലോക ഹെവിവെയ്റ്റ് പ്രൊഫഷണൽ ചാ​മ്പ്യ​ൻ ഇവാൻഡർ ഹോളിഫീൽഡിന്റെ കലിപ്പ് തീരണില്ല !. അതുകൊണ്ടുതന്നെ ഇൗ 57-ാം വയസിലും ടൈസനെ റിംഗിലേക്ക് വെല്ലുവിളിച്ചിരിക്കുകയാണ് ഇവാൻഡർ.

റിംഗിലെ ഇടി നിറുത്തിയിട്ട് വർഷം ഒമ്പതുകഴിഞ്ഞെങ്കിലും പക വീട്ടാതിരിക്കാൻ ആവില്ലല്ലോ. അതും റിംഗിൽ വച്ച് തന്റെ ചെവി കടിച്ചുമുറിച്ചു ചോരവീഴ്ത്തിയ ടൈസനോട്. ക​ഴി​ഞ്ഞ ദി​വ​സം ബി.​ബി.​സി​ക്ക്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യിരുന്നു ഹോ​ളി​ഫീ​ൽ​ഡിന്റെ വെ​ല്ലു​വി​ളി. അ​ടു​ത്തി​ടെ പു​റ​ത്തു​വ​ന്ന മൈ​ക്​ ടൈ​സ​​​​ന്റെ പ​രി​ശീ​ല​ന വി​ഡി​യോ​ക​ൾ കണ്ടിരുന്നോ എന്ന് അഭിമുഖകാരൻ ചോദിച്ചപ്പോഴാണ് വീ​ണ്ടു​മൊ​രു പോ​രാ​ട്ട​ത്തി​ന്​ താനും സ​ജ്ജ​മാ​ണെ​ന്ന്​ ഹോ​ളി​ഫീ​ൽ​ഡ്​ വ്യ​ക്ത​മാ​ക്കിയത്.

ചാ​രി​റ്റി എ​ന്ന നി​ല​യി​ൽ ടൈ​സ​നു​മാ​യി ഒ​രു പ്ര​ദ​ർ​ശ​ന മ​ത്സ​ര​ത്തി​ന്​ താ​ൻ ത​യാ​റാ​ണെ​ന്നാ​യി​രു​ന്നു ഹോ​ളി​ഫീ​ൽ​ഡി​​​ന്റെ വീരവാദം. ‘‘ര​ണ്ടു ത​വ​ണ തോ​ൽ​പി​ച്ച ആ​ളോ​ട്​ ഞാ​ൻ ഒരു പോരാട്ടത്തിന് റെഡിയാണോ എന്ന് ചോ​ദി​ച്ചാ​ൽ അ​തൊ​രു വീ​മ്പു​പ​റ​ച്ചി​ലോ ഭീ​ഷ​ണി​യോ ആ​വും. അ​ദ്ദേ​ഹം​കൂ​ടി ത​യാ​റാ​ണെ​ങ്കി​ൽ ഒ​രു പോ​രാ​ട്ട​മാ​വാം.’’ എന്നാണ് ഹോളിഫീൽഡ് പറഞ്ഞത്. 1997ൽ ഇരുവരും തമ്മിലുള്ള പോരാട്ടത്തിടെ ടൈസൻ ഇവാൻഡറിന്റെ ചെവി കടിച്ചുമുറിച്ചത് വിവാദമായിരുന്നു.

​ഹോ​ളി​ഫീ​ൽ​ഡി​​​ന്റെ റിംഗിലെ അ​വ​സാ​ന പോ​രാ​ട്ടം 2011ലാ​യി​രു​ന്നു. ഡെ​ന്മാ​ർ​ക്കി​​​ന്റെ ബ്ര​യാ​ൻ നീ​ൽ​സ​നെ​തി​രെ നോ​ക്കൗ​ട്ടി​ൽ ഇടിച്ചിട്ട് ക​രി​യ​റി​ലെ 44- ാം ജ​യം പൂ​ർ​ത്തി​യാ​ക്കി​യാ​ണ്​ അ​മേ​രി​ക്ക​യു​ടെ ഇ​ടി​വീ​ര​ൻ ക​ളം വി​ട്ട​ത്.

20-ാം വ​യ​സി​ൽ ഏ​റ്റ​വും പ്രാ​യം​കു​റ​ഞ്ഞ ലോ​ക ഹെ​വി​വെ​യ്​​റ്റ്​ ചാ​മ്പ്യ​നാ​യി മാ​റി​യ മൈ​ക്​ ടൈ​സ​ൻ ഹോ​ളി​ഫീ​ൽ​ഡി​നെ​ക്കാ​ൾ മുമ്പേ റിംഗി​നോ​ട്​ വി​ട​പ​റ​ഞ്ഞി​രു​ന്നു. 2005ൽ ​ക​രി​യ​റി​ലെ 58- ാം പോ​രാ​ട്ട​ത്തി​ൽ തോ​ൽ​വി വ​ഴ​ങ്ങി​യ​തി​നു പി​ന്നാ​ലെ​യാ​ണ്​ വി​വാ​ദ​ങ്ങ​ളു​ടെ നാ​യ​ക​നാ​യ ടൈ​സ​ൻ റിംഗ് വിട്ടത്. അ​ടു​ത്തി​ടെ പ​രി​ശീ​ല​നം സ​ജീ​വ​മാ​ക്കി​യ 53കാ​ര​നാ​യ ടൈ​സ​ൻ തി​രി​ച്ചു​വ​രു​മെ​ന്ന ഊ​ഹാ​പോ​ഹ​ങ്ങ​ൾ സ​ജീ​വ​മാ​ണ്.ഹോ​ളി​ഫീ​ൽ​ഡി​​​ന്റെ വെ​ല്ലു​വി​ളി​യോ​ട്​ ടൈ​സ​ൻ അ​നു​കൂ​ല​മാ​യി പ്ര​തി​ക​രി​ച്ചാ​ൽ 23 വ​ർ​ഷ​ത്തി​നു​ശേ​ഷ​മു​ള്ള ‘റൈ​വ​ൽ​റി’​യു​ടെ ആ​വ​ർ​ത്ത​ന​ത്തി​നാ​വും റിംഗ് സാ​ക്ഷി​യാ​വു​ക.

ടൈസന്റെ ഇടിക്കിടയിലെ കടി

1997 ജൂ​ൺ 28ന്​ ​അ​മേ​രി​ക്ക​യി​ലെ ന​വാ​ഡ​യി​ലാ​യി​രു​ന്നു ടൈ​സ​ൺ -ഹോ​ളി​ഫീ​ൽ​ഡ്​ ച​രി​ത്ര പോ​രാ​ട്ടം. അ​തി​നും ഒ​രു​ വ​ർ​ഷം മു​മ്പ്​ ​ഇ​തേ വേ​ദി​യി​ൽ ഹെ​വി​വെ​യ്​​റ്റ്​ കി​രീ​ടം നി​ല​നി​ർ​ത്താ​നെ​ത്തി​യ ടൈ​സ​നെ ഹോ​ളി​ഫീ​ൽ​ഡ്​ തോ​ൽ​പി​ച്ച​തി​​ന്റെ എ​ല്ലാം വീ​റും വാ​ശി​യും ര​ണ്ടാം പോ​രാ​ട്ട​ത്തി​നു​ണ്ടാ​യി​രു​ന്നു. മ​ത്സ​ര​ത്തിന്റെ മൂ​ന്നാം റൗ​ണ്ടി​ൽ ഹോ​ളി​ഫീ​ൽ​ഡി​​ന്റെ ഇ​ടി​യി​ൽ കു​രു​ങ്ങി​യ ടൈ​സ​ൻ ഒ​ഴി​ഞ്ഞു​മാ​റാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ഹോ​ളി​ഫീ​ൽ​ഡി​​ന്റെ വ​ല​തു ചെ​വി ക​ടി​ച്ചെ​ടു​ത്തു. ചോ​ര​യൊ​ലി​ച്ച്​ നി​ൽ​ക്കു​ന്ന ഹോ​ളി​ഫീ​ൽ​ഡി​​ന്റെ ചി​ത്രം ടൈ​സ​ൻ എ​ന്ന ബോ​ക്​​സ​റു​ടെ ക​രി​യ​റും ജീ​വി​ത​വും കു​പ്ര​സി​ദ്ധി​യി​ലേ​ക്ക്​ വീ​ണ​തി​​ന്റെ സാ​ക്ഷ്യ​മാ​യി. ടൈ​സ​നെ അ​യോ​ഗ്യ​നാ​ക്കി ഹോ​ളി​ഫീ​ൽ​ഡി​നെ വി​ജ​യി​യാ​യി പ്ര​ഖ്യാ​പി​ച്ചു.

‘മൂ​ന്നാം റൗ​ണ്ടി​​ൽ ടൈ​സ​ൻ ചെ​വി​ക​ടി​ച്ചു​മു​റി​ച്ച​പ്പോ​ൾ പ​ക​രം​വീ​ട്ടാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​യി​രു​ന്നു ഞാ​ൻ. അ​ദ്ദേ​ഹ​ത്തി​​​ന്റെ ഭ്രാ​ന്ത​ൻ പെ​രു​മാ​റ്റം എ​ന്നെ ഞെ​ട്ടി​ച്ചു. പ​ക​ര​മാ​യി ക​വി​ൾ ക​ടി​ച്ചു​മു​റി​ക്കാ​നാ​യി​രു​ന്നു എ​​​ന്റെ തീ​രു​മാ​നം. പ​ക്ഷേ, ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ പി​ന്തി​രി​പ്പി​ച്ചു. അ​വ​ർ പി​ടി​ച്ചു​നി​ർ​ത്തി​യ​ത്​ കൊ​ണ്ട്​ ഞാ​ൻ ക്ഷ​മി​ച്ചു. അ​തു​കൊ​ണ്ട്​​ ബോ​ക്​​സിംഗും ര​ക്ഷ​പ്പെ​ട്ടു എ​ന്ന്​ പ​റ​യാം’’

- ഇവാൻഡർ ഹോ​ളി​ഫീ​ൽ​ഡ്​